Kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കൈമാറുന്നത് പെരുമാറ്റച്ചട്ടത്തിനെതിരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കൈമാറുന്നത് പെരുമാറ്റച്ചട്ടത്തിനെതിരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കൈമാറുന്നത് പെരുമാറ്റച്ചട്ടത്തിനെതിരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

admin
|
6 Sep 2017 11:25 PM GMT

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച തുക രോഗികള്‍ക്ക് കൈമാറാനാവില്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച തുക രോഗികള്‍ക്ക് കൈമാറാനാവില്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍. മാര്‍ച്ച് നാലിന് മുമ്പ് 44 കോടി 54 ലക്ഷം രൂപയാണ് 44327 പേര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. ധനസഹായം രോഗികള്‍ക്ക് നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് മുന്പ് അനുവദിച്ച തുകയാണെങ്കിലും രോഗികള്‍ക്ക് കൈമാറരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. പക്ഷെ കമ്മീഷന്റെ വാദം അംഗീകരിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പിന് ഇനിയും ഒന്നരമാസം ബാക്കി നില്‍ക്കേ രോഗികളുടെ ചികിത്സയെ ബാധിക്കുന്ന തീരുമാനമാണ് കമ്മീഷന്റേതെന്നും സര്‍ക്കാര്‍ വിമര്‍ശിക്കുന്നു.

തെരഞ്ഞെടുപ്പ് തീയതി അറിയുന്നതിന് മുമ്പ് 44327 പേര്‍ക്കായി 44 കോടി 54 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. തിരുവനന്തപുരം ജില്ലക്കാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത്, 12048 രോഗികള്‍ക്കായി 13 കോടി രൂപ. 608 അപേക്ഷകളുണ്ടായിരുന്ന കണ്ണൂര്‍ ജില്ലക്ക് അനുവദിച്ച 94,66000 രൂപയാണ് ഏറ്റവും കുറഞ്ഞ തുക. പണം നല്‍കാന്‍ കമ്മീഷന്‍ അനുവദിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്ന കാര്യം അടുത്ത മന്ത്രിസഭായോഗം ആലോചിക്കും.

Similar Posts