Kerala
Kerala

മുനീര്‍ കക്ഷി നേതാവായേക്കും

admin
|
7 Sep 2017 12:27 PM GMT

ഈമാസം 22 നാണ് പുതിയ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുക

നിയമസഭയിലെ മുസ്ലിം ലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറെ ഈ മാസം 22 ന് തെരഞ്ഞെടുക്കും. എം കെ മുനീറിനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് നിയമസഭയില്‍ ലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറുടെ സ്ഥാനം ഒഴിവു വന്നത്.

22 ന് പാണക്കാട്ട് ചേരുന്ന മുസ്‍ലിം ലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗമാണ് പുതിയ ലീഡറുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.നിലവിലെ പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറായ എം കെ മുനീറിനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

എം കെ മുനീറിന് താല്ക്കാലിക ചുമതല മാത്രം നല്‍കിയാല്‍ മതിയെന്ന അഭിപ്രായം പാര്‍ട്ടിയിസെ ഒരു വിഭാഗത്തിനുണ്ട്. വേങ്ങരയില്‍ നിന്നും കെപിഎ മജീദിനെ നിയമസഭയിലെത്തിച്ച് അദ്ദേഹത്തിന് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ പദവി നല്കണമെന്നാണ് ഈ വിഭാഗത്തിന്‍റെ നിലപാട്.

എം കെ മുനീര്‍ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറായാല്‍ ഡെപ്യൂട്ടി ലീഡര്‍ പദവിയിലേക്ക് പുതിയ ആളെ നിശ്ചയിക്കേണ്ടി വരും. വി കെ ഇബ്രാഹിം കുഞ്ഞ്, ടി എ അഹ്മദ് കബീര്, പി കെ അബ്ദുറബ്ബ് എന്നിവരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Related Tags :
Similar Posts