Kerala
പ്രൊഫ. സി രവീന്ദ്രനാഥിന് വിദ്യാഭ്യാസമന്ത്രിസ്ഥാനം മികവിനുള്ള അംഗീകാരംപ്രൊഫ. സി രവീന്ദ്രനാഥിന് വിദ്യാഭ്യാസമന്ത്രിസ്ഥാനം മികവിനുള്ള അംഗീകാരം
Kerala

പ്രൊഫ. സി രവീന്ദ്രനാഥിന് വിദ്യാഭ്യാസമന്ത്രിസ്ഥാനം മികവിനുള്ള അംഗീകാരം

admin
|
7 Sep 2017 2:34 PM GMT

സാക്ഷരതാ പ്രസ്ഥാനത്തിനും ജനകീയാസൂത്രണത്തിനും സ്വന്തം മണ്ഢലത്തില്‍ തുടര്‍ച്ചയുണ്ടാക്കി ജനപക്ഷ വികസനം യാഥാര്‍ഥ്യമാക്കിയതാണ് പ്രൊഫ സി.രവീന്ദ്രനാഥിനെ മന്ത്രി പദത്തിന് യോഗ്യനാക്കിയത്.

സാക്ഷരതാ പ്രസ്ഥാനത്തിനും ജനകീയാസൂത്രണത്തിനും സ്വന്തം മണ്ഢലത്തില്‍ തുടര്‍ച്ചയുണ്ടാക്കി ജനപക്ഷ വികസനം യാഥാര്‍ഥ്യമാക്കിയതാണ് പ്രൊഫ സി.രവീന്ദ്രനാഥിനെ മന്ത്രി പദത്തിന് യോഗ്യനാക്കിയത്. വിദ്യാഭ്യാസ വകുപ്പ് സിപിഎം രവീന്ദ്രനാഥിനെ ഏല്‍പ്പിക്കുമ്പോള്‍ അത് അക്കാഡമിക്ക് മികവിനുള്ള അംഗീകാരമായി. തൃശൂര്‍ സെന്‍റ് തോമസ് കോളജില്‍ രസതന്ത്രം അദ്ധ്യാപകാനായിരുന്ന രവീന്ദ്രനാഥ് സിപിഎം കൊടകര ഏരിയകമ്മറ്റി അംഗവും അറിയപെടുന്ന സാമ്പത്തിക വിദഗ്ധനുമാണ്.

തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജിലെ അദ്ധ്യാപകനായിരുന്ന സി രവീന്ദ്രനാഥ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിലൂടെയും,എകെപിസിടിഎ യിലൂടെയുമാണ് പൊതു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ രംഗത്തും സജീവമാകുന്നത്. രസതന്ത്രം അദ്ധ്യാപകനായിരുന്നങ്കിലും രാഷ്ട്രീയത്തില്‍ സാമ്പത്തിക ശാസ്ത്രത്തോടായിരുന്നു അടുപ്പവും താത്പര്യവും.

ഇടതുപക്ഷ സാമ്പത്തിക ചര്‍‍ച്ച വേദികളില്‍ സജീവ സാന്നിദ്ധ്യമായ സി രവീന്ദ്രനാഥ് 2006 ലാണ് പുതുക്കാട് നിന്ന് ആദ്യമായി തിരഞ്ഞെടുക്കപെടുന്നത് .അക്കാദമിക്ക് വിദഗ്ധനില്‍ നിന്ന് ജനകീയനായ കമ്യൂണിസ്റ്റ്കാരനാകാന്‍ സി രവീന്ദ്രനാഥിന് അധികസമയം വേണ്ടി വന്നില്ല. പുതുക്കാട് മണ്ഢലത്തില്‍ നടപ്പാക്കിയ സുസ്ഥിര വികസന പദ്ധതി ദേശീയ ശ്രദ്ധായകര്‍ഷിച്ചു. 2011 ല്‍ 26482 വോട്ടിനും ഇക്കുറി 38478 വോട്ടുകള്‍ക്കും പുതുക്കാട് കാര്‍ രവീന്ദ്രനാഥിനെ വിജയിപ്പിച്ചു. തങ്ങളുടെ പ്രിയപ്പെട്ട മാഷ്ക്ക് വിദ്യാഭ്യാസ വകുപ്പ് ലഭിച്ചതിലെ സന്തോഷത്തിലാണ് പുതുക്കാട്ടുകാര്‍.

Related Tags :
Similar Posts