Kerala
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയിട്ടില്ലെന്ന് ദേവസ്വം വിജിലന്‍സ്ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയിട്ടില്ലെന്ന് ദേവസ്വം വിജിലന്‍സ്
Kerala

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയിട്ടില്ലെന്ന് ദേവസ്വം വിജിലന്‍സ്

Subin
|
12 Sep 2017 4:27 AM GMT

ചിത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ത്രീകളെ നേരില്‍ കണ്ടാണ് വിജിലന്‍സ് തെളിവെടുത്തത്...

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന ആരോപണത്തില്‍ സ്ത്രീകള്‍ പ്രായപരിധി ലംഘിച്ചിട്ടില്ലെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ദര്‍ശനം നടത്തിയ സ്ത്രീകളുടെ വീടുകള്‍ സന്ദര്‍ശിച്ച് വിജിലന്‍സ് നടത്തിയ തെളിവെടുപ്പിന് ശേഷമാണ് ഇത് സംബന്ധിച്ചുള്ള നിഗമനം. അതേസമയം സന്നിധാനത്ത് ആചാരം ലംഘിച്ച് പൂജ നടന്നുവെന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കൊല്ലം സ്വദേശിയായ വ്യവസായി സുനില്‍ സ്വാമിയുടെ സ്വാധീനം മൂലം യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന് ആരോപണം ഉയരുകയും ചിത്രങ്ങള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ദേവസ്വം മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ചിത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ത്രീകളെ നേരില്‍ കണ്ടാണ് വിജിലന്‍സ് തെളിവെടുത്തത്.

അതേസമയം പൈങ്കുനി ഉത്ര പൂജക്ക് ശേഷം കഴിഞ്ഞ 9ന് നട അടച്ചശേഷം 10ന് വൈകിട്ട് നടതുറക്കണമെന്നിരിക്കെ 10 ന് പുലര്‍ച്ചെ നടതുറക്കുകയും പടിപൂജയും സഹസ്ര പൂജയും അടക്കമുള്ളവ നടക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ദേവസ്വം കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം മന്ത്രിക്ക് നല്‍കും. അതിസമ്പന്നരായ ചിലര്‍ ശബരിമലയില്‍ സ്വാധീനം ചെലുത്തുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇത്തരക്കാരെ വിലക്കുന്നത് സംബന്ധിച്ച് ദേവസ്വം അധികൃതരില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

Related Tags :
Similar Posts