Kerala
കസ്റ്റഡിയില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് പത്ത് ലക്ഷംകസ്റ്റഡിയില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് പത്ത് ലക്ഷം
Kerala

കസ്റ്റഡിയില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് പത്ത് ലക്ഷം

Khasida
|
18 Sep 2017 7:54 AM GMT

പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ കുടുംബത്തിന് ഇത്രവലിയ നഷ്ടപരിഹാരം കിട്ടുന്നത് ആദ്യമായാണ്.

കസ്റ്റഡിയില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പോലീസ് കംപ്ലയിന്റ്സ് അതോറിറ്റിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് ഉത്തരവിറങ്ങിയത്. പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ കുടുംബത്തിന് ഇത്രവലിയ നഷ്ടപരിഹാരം കിട്ടുന്നത് ആദ്യമായാണ്.

തിരുവനന്തപുരം പാറശ്ശാല ശ്രീജിവിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാര തുക ലഭിക്കുക. 2014 മെയ് 19നാണ് ശ്രീജിവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. വിഷം കഴിച്ചതാണെന്ന പൊലീസ് റിപ്പോര്‍ട്ട് തെറ്റാണെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തി. പാറശാല സിഐ ആയിരുന്ന ഗോപകുമാര്‍ ഉള്‍പ്പടെ നാല് പേര്‍ ചേര്‍ന്ന് ശ്രീജീവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോര്‍ട്ട്. നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ ഈ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്

സമാന സംഭവങ്ങളില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണകുറുപ്പ് പറഞ്ഞു.

Related Tags :
Similar Posts