Kerala
നോട്ട് വിതരണം: കേന്ദ്രത്തിന്റെ ആരോപണങ്ങള്‍ തള്ളി സഹകരണ ബാങ്കുകള്‍ കോടതിയില്‍നോട്ട് വിതരണം: കേന്ദ്രത്തിന്റെ ആരോപണങ്ങള്‍ തള്ളി സഹകരണ ബാങ്കുകള്‍ കോടതിയില്‍
Kerala

നോട്ട് വിതരണം: കേന്ദ്രത്തിന്റെ ആരോപണങ്ങള്‍ തള്ളി സഹകരണ ബാങ്കുകള്‍ കോടതിയില്‍

Sithara
|
28 Sep 2017 9:02 AM GMT

തികഞ്ഞ പ്രൊഫഷലിസത്തോടെയാണ് പ്രവര്‍ത്തനമെന്നും കള്ളപ്പണം കണ്ടെത്താനുള്ള സംവിധാനങ്ങള്‍ ബാങ്കുകളിലുണ്ടെന്നും വ്യക്തമാക്കി സഹകരണ ബാങ്കുകള്‍ സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

അസാധുവാക്കിയ നോട്ടുകളിലെ ക്രയവിക്രയം തടഞ്ഞതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ന്യായീകരണങ്ങളെ തള്ളി സഹകരണ ബാങ്കുകള്‍ സുപ്രീം കോടതിയില്‍. തികഞ്ഞ പ്രൊഫഷലിസത്തോടെയാണ് പ്രവര്‍ത്തനമെന്നും കള്ളപ്പണം കണ്ടത്താനുള്ള സംവിധാനങ്ങള്‍ ബാങ്കുകളിലുണ്ടെന്നും വ്യക്തമാക്കി സഹകരണ ബാങ്കുകള്‍ സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സഹകരണ ബാങ്കുകളെ അനുകൂലിച്ചുള്ള നബാര്‍ഡിന്റെ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു.

ജില്ലാ സഹകരണ ബാങ്കുകളില്‍ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങളില്ലെന്നും അതുകൊണ്ടാണ് പഴയ നോട്ടിലെ ക്രയവിക്രത്തിന് വാണിജ്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടും സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കാതിരുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സര്‍പ്പിച്ചിരുന്നു. ഇതിനെതിരായാണ് സഹകരണ ബാങ്കുകള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

കോര്‍ ബാങ്കിംഗ് സംവിധാനമുള്ളവയാണ് ജില്ലാ സഹരണ ബാങ്കുകള്‍. ചെക്കിടപാട്, എടിഎം എന്നീ സൊകര്യങ്ങളും ഉണ്ട്. ഇവക്ക് പുറമെ കള്ളപ്പണം പിടികൂടാനുള്ള സംവിധാനവും ഉദ്യോഗസ്ഥരുമുണ്ട്. ഇങ്ങനെയിരിക്കെ കേന്ദ്രത്തിന്‍റെ വാദം അടിസ്ഥാന രഹിതവും വസ്തുതക്ക് നിരക്കാത്തതുമാണെന്ന് സത്യവാങ് മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് വേണ്ടി ഇടുക്കി ജലിലാ സഹകരണ ബാങ്കാണ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസ് ഈ മാസം 9ന് സുപ്രീം കോടതി പരിഗണിക്കും.

Related Tags :
Similar Posts