Kerala
കൊച്ചിയിലൊരു കാശ്മീര്‍ റമദാന്‍ കാലംകൊച്ചിയിലൊരു കാശ്മീര്‍ റമദാന്‍ കാലം
Kerala

കൊച്ചിയിലൊരു കാശ്മീര്‍ റമദാന്‍ കാലം

admin
|
29 Sep 2017 3:45 AM GMT

കഴിഞ്ഞ 24 വര്‍ഷമായി കേരളത്തില്‍ റമദാന്‍ ആഘോഷിക്കുന്നവരാണ് കൊച്ചിയില്‍ താമസമാക്കിയ കശ്മീരികള്‍.

കഴിഞ്ഞ 24 വര്‍ഷമായി കേരളത്തില്‍ റമദാന്‍ ആഘോഷിക്കുന്നവരാണ് കൊച്ചിയില്‍ താമസമാക്കിയ കശ്മീരികള്‍. റമദാന്‍ വ്രതാനുഷ്ഠാനവും പെരുന്നാള്‍ ആഘോഷവും എല്ലായിടത്തും ഒരു പോലെയാണെങ്കിലും കേരളത്തിലെ റമദാന്‍‍ എന്നും ഇവര്‍ക്ക് പുതുമയുള്ളതാണ്.

ഇത് മുസഫര്‍.. തൊണ്ണൂറ്റിയൊന്നുകളില്‍ മട്ടാഞ്ചേരിയില്‍ എത്തിയ കശ്മീരികളില്‍ ഒരാള്‍. കേരളത്തില്‍ എത്തി ഇരുപത്തിനാല് വര്‍ഷം പിന്നിട്ടിട്ടും മലയാളം അത്രയ്ക്ക് വഴങ്ങിയിട്ടില്ല. കശ്മീരിയും ഇംഗ്ലീഷും ഇടകലര്‍ത്തിയാണ് സംസാരം. രണ്ട് പതിറ്റാണ്ടിലധികമായി കേരളത്തിലാണ് ഇവര്‍ റമദാന്‍ ആഘോഷിക്കുന്നത്. കശ്മീരിലെയും കേരളത്തിലെയും റമദാന്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിന് ഇതായിരുന്നു മുസഫറിന്‍റെ മറുപടി.

മൂന്നൂറോളം കശ്മീരികളാണ് ഈ ജൂതതെരുവിലുള്ളത്. അവര്‍ തന്നെ വ്യാപാരം നടത്തുന്ന നൂറോളം കടകളും. പലരും ഇവിടെ സ്ഥിര താമസമാക്കിയവര്‍. ഇവിടുത്തെ ആധാര്‍ കാര്‍ഡ് ഉള്ളവരും ഉണ്ട്. കുറച്ചുപേര്‍ സീസണ്‍ അല്ലാത്തപ്പോള്‍ നാട്ടില്‍ പോയി തിരിച്ചുവരും. ഇവിടുത്തെ മട്ടാഞ്ചേരിക്കാരുമായും നല്ല സൌഹൃദത്തിലാണ് ഇവര്‍.

ജൂതപ്പള്ളിയിലേക്കും ഡച്ച് പാലസിലേക്കും എത്തുന്ന വിദേശികളും ഉത്തരേന്ത്യക്കാരുമാണ് കശ്മീരി കടകളിലെ പ്രധാന സന്ദര്‍ശകര്‍. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇവരുടെ കച്ചവടം പൊടിപൊടിക്കുന്നത്.

Related Tags :
Similar Posts