Kerala
കൊച്ചി മെട്രോ: മിനിമം യാത്രാനിരക്ക് 10 രൂപകൊച്ചി മെട്രോ: മിനിമം യാത്രാനിരക്ക് 10 രൂപ
Kerala

കൊച്ചി മെട്രോ: മിനിമം യാത്രാനിരക്ക് 10 രൂപ

Sithara
|
17 Oct 2017 12:25 PM GMT

ആലുവ മുതല്‍ പേട്ട വരെ 60 രൂപയാണ് നല്‍കേണ്ടി വരിക

കൊച്ചി മെട്രോ യാത്രാ നിരക്കുകള്‍ നിശ്ചയിച്ചു. എസി വോള്‍വോ ബസുകള്‍ക്ക് സമാനമായി 10 രൂപയാണ് കുറഞ്ഞ ചാര്‍ജ്. ആലുവ മുതല്‍ പേട്ട വരെ 60 രൂപയാണ് നല്‍കേണ്ടി വരിക. ഡല്‍ഹിയില്‍ ചേര്‍ന്ന കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് യാത്രാ നിരക്ക് നിശ്ചയിച്ചത്.

കേന്ദ്ര നഗര വികസന സെക്രട്ടറി രാജീവ് ഗൌബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് കൊച്ചി മെട്രോ യാത്രാ നിരക്കുകള്‍ തീരുമാനമായത്. ഗതാഗതക്കുരുക്കുള്ള കൊച്ചിയില്‍ യാത്രാ സൌകര്യത്തിനും സമയലാഭത്തിനും ഒപ്പം മികച്ച നിരക്കുകളാണ് മെട്രോ വാഗ്ദാനം ചെയ്യുന്നത്.

ആദ്യത്തെ രണ്ട് സ്റ്റേഷനുകളിലേക്ക് 10 രൂപ ടിക്കറ്റില്‍ സഞ്ചരിക്കാം.
രണ്ട് മുതല്‍ അഞ്ച് സ്റ്റേഷന്‍ വരെ 20 രൂപയാണ് നിരക്ക്. തുടര്‍ന്ന് ഒരോ സ്റ്റേഷനിലേക്കും നിരക്ക് ക്രമാനുഗതമായി വര്‍ധിക്കും. 60 രൂപ ടിക്കറ്റില്‍ 27 കിലോമീറ്ററാണ് യാത്ര ചെയ്യാനാവുക. സര്‍ക്കാരുമായി ആലോചിച്ച ശേഷം നിരക്കില്‍ അന്തിമ തീരുമാനമെടുക്കും.

മെട്രോ കാര്‍ഡ് ഉപയോഗിക്കുന്ന സ്ഥിരം യാത്രികര്‍ക്ക് ഇളവുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 26 മെട്രോ സ്റ്റേഷനുകളുടെയും പരിസര നവീകരണത്തിന് 100 കോടി രൂപയും ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുവദിച്ചു.

Related Tags :
Similar Posts