കോണ്‍ഗ്രസ് പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക ഇന്ന് ഹൈകമാന്‍ഡിന് കൈമാറും
|മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, ആഭ്യന്തരമന്ത്രി എന്നിവര്‍ കെപിസിസി ആസ്ഥാനത്ത് യോഗം ചേര്‍ന്ന് പ്രാഥമിക പട്ടികക്ക് രൂപം നല്‍കി
കോണ്‍ഗ്രസിന്റെ പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക കെപിസിസി ഇന്ന് ഹൈകമാന്‍ഡിന് കൈമാറും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ കെപിസിസി ആസ്ഥാനത്ത് യോഗം ചേര്‍ന്ന് പ്രാഥമിക പട്ടികക്ക് രൂപം നല്‍കി. ഭൂരിഭാഗം സിറ്റിങ് എംഎല്‍എമാരുടെയും പേരുകള്‍ പട്ടികയിലുണ്ടെന്നാണ് സൂചന. 21ന് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്ന് പൊതുനിര്‍ദ്ദേശങ്ങളും കൂടി ഹൈകമാന്‍ഡിന് സമര്‍പ്പിക്കും. ഇത് രണ്ടും കൂടി പരിഗണിച്ച് ഈ മാസം അവസാനത്തോടെ ഹൈകമാന്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ജില്ലാതലങ്ങളില്‍ രൂപീകരിച്ച മൂന്ന് അംഗസമിതിയണ് ഓരോ ജില്ലകളിലേക്കുമുള്ള സാധ്യതാപട്ടിക കെപിസിസിക്ക് സമര്‍പ്പിച്ചത്.