വെളളമില്ലാത്തതിനാല്‍ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുന്നു
|വെളളമില്ലാത്തതിനാല്‍ മലപ്പുറം കീഴുപറമ്പിലെ കര്‍ഷര്‍ക്ക് നെല്‍കൃഷിയിറക്കാന്‍ കഴിയുന്നില്ല
വെളളമില്ലാത്തതിനാല്‍ മലപ്പുറം കീഴുപറമ്പിലെ കര്‍ഷര്‍ക്ക് നെല്‍കൃഷിയിറക്കാന്‍ കഴിയുന്നില്ല. 40 ഏക്കറിലധികം വരുന്ന നെല്‍പാടം തരിശിടേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ചാലിയാര്‍ പുഴയില്‍ നിന്നും കനാല്‍മാര്‍ഗം പാടത്ത് വെളളം എത്തിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കീഴുപറമ്പ് ചാലിയാപ്പാടത്ത് വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് നെല്‍കൃഷി ഇറക്കാറുളളത്. മഴക്കാലത്ത് പാടം വെളളത്താല്‍ മൂടുന്നതിനാല്‍ കൃഷിയിറക്കാന്‍ കഴിയില്ല. ചാലിയാര്‍ പുഴയോടു ചേര്‍ന്ന് കിടക്കുന്ന ഇവിടെ വെളളമില്ലത്തതിനാല്‍ നെല്‍കൃഷി ഉപേക്ഷിക്കേണ്ടിവരുന്നത് ആദ്യമായാണെന്ന് കര്‍ഷകര്‍ പറയുന്നു. പല കര്‍ഷകരും ട്രാക്ടര്‍ കൊണ്ടുവന്ന് നിലം ഉഴുതുമറിച്ചു. വെളളമില്ലാത്തതിനാല്‍ വിത്തിറക്കാന്‍ കഴിയുന്നില്ല.
ഈ വര്‍ഷം മഴയുടെ അളവിലുണ്ടായ കുറവും ചാലിയാര്‍ പുഴയില്‍നിന്നും പാടത്തേക്ക് വരുന്ന കനാലിന്‍റെ അറ്റകുറ്റപണി യാഥസമയയത്ത് നടകാതിരുന്നതുമാണ് ഇത്രയധികം പ്രതിസന്ധി സൃഷ്ടിക്കുന്നത്. കനാല്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ പാടത്ത് വെളളം എത്തിക്കാന്‍ കഴിയുന്നില്ല. തുലാവര്‍ഷ മഴ ലഭിച്ചില്ലെങ്കില്‍ ഈ പാടം മുഴുവന്‍ തരിശായി മാറും. വെളളമില്ലാത്തതിനാല്‍ പല കര്‍ഷകരും നെല്‍കൃഷി ഉപേക്ഷിച്ച് മറ്റു കൃഷികളിലേക്ക് തിരിയുന്നുണ്ട്.