ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവില്ലെന്ന് സൂചന നല്കി ധനമന്ത്രി
|നോട്ട് പ്രതിസന്ധി കാരണം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് കേരളമെന്ന് ഐസക്ക് മീഡിയവണിനോട് പറഞ്ഞു
ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവില്ലെന്ന് സൂചന നല്കി ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് പ്രതിസന്ധി കാരണം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് കേരളമെന്ന് ഐസക്ക് മീഡിയവണിനോട് പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു തരത്തിലുള്ള നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവില്ലെന്ന ഉറപ്പും മന്ത്രി നല്കി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം ഏകീകരിക്കുകയോ കൂട്ടുകയോ ചെയ്യില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കിഫ്ബിയായിരിക്കും തുറുപ്പ് ചീട്ട്. ഈ വര്‍ഷം 14000 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിക്കും. കെഎസ്ആര്‍ടിസിക്കായി ബജറ്റില്‍ പണം നീക്കിവെക്കില്ലെന്നും വ്യക്തമാക്കി.
വിഴിഞ്ഞത്തെ ഐബിയില്‍ ഇരുന്നാണ് ഇത്തവണയും ഐസക്ക് കേരളത്തിന്റെ കണക്ക് പുസ്തകം തയ്യാറാക്കുന്നത്.