പോലീസ് സംസ്ഥാനത്ത് ഗുണ്ടാ വേട്ട ആരംഭിച്ചു
|2010 ഗുണ്ടകളുടെ പട്ടികയാണ് ഇന്‍റലിജന്‍സ് തയ്യാറാക്കിയത്. ജില്ലാ കളക്ടര്‍മ്മാര്‍ക്കും,റേയ്ഞ്ച് ഐജിമാര്‍ക്കും, എസ്പിമാര്‍ക്കും പട്ടിക കൈമാറി...
സംസ്ഥാനത്ത് പോലീസ് ഗുണ്ട വേട്ട ആരംഭിച്ചു. 2010 ഗുണ്ടകളുടെ പട്ടികയാണ് ഇന്‍റലിജന്‍സ് തയ്യാറാക്കിയത്. ജില്ലാ കളക്ടര്‍മാര്‍ക്കും, റേയ്ഞ്ച് ഐജിമാര്‍ക്കും, എസ്പിമാര്‍ക്കും പട്ടിക കൈമാറി. ലിസ്റ്റില്‍ ഉള്ളവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചിയിൽ യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘങ്ങളുടെ പങ്ക് വ്യക്തമായതിന് പിന്നാലെയാണ് ഗുണ്ടകൾക്കെതിരെ കർശന നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഗുണ്ടകളുടെ പട്ടിക ഇന്റലിജൻസ് ഡിജിപി ബി എസ് മുഹമ്മദ് യാസിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കി. 2010 പേരാണ് പട്ടികയിലുള്ളത്.
ആലപ്പുഴയിലാണ് ഏറ്റവുമധികം ഗുണ്ടകൾ ഉള്ളത്. 336. GG കണ്ണൂരിൽ 305, തിരുവനന്തപുരം സിറ്റിയിൽ 266, എറണാകുളം സിറ്റിയിൽ 85 പേരും ഉണ്ട്. ജില്ല കളക്ടർമാർ, റേയ്ഞ്ച് ഐജിമാർ, എസ്പിമാർ എന്നിവർക്കാണ് പട്ടിക കൈമാറിയിരിക്കുന്നത്. ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്താനാണ് തീരുമാനം. 30 ദിവസത്തിനകം പട്ടികയില്‍ ഉള്‍പ്പെട്ടവരെ പിടികൂടണമെന്ന് ഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.