തൊടിയപ്പുലം റെയില്‍വെ സ്‌റ്റേഷന്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
|തൊടിയപ്പുലത്തേക്ക് ടിക്കറ്റെടുത്താല്‍ അടുത്ത റെയില്‍വെ സ്‌റ്റേഷന്റെ പേരാണ് രേഖപെടുത്തുന്നതെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍തന്നെ പറയുന്നു.
മലപ്പുറം തൊടിയപ്പുലം റെയില്‍വെ സ്‌റ്റേഷന്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ റൂട്ടിലാണ് തൊടിയപ്പുലം റെയില്‍വെ സ്‌റ്റേഷന്‍. ഇവിടെനിന്നും ഇപ്പോള്‍ യാത്രകാര്‍ക്ക് ഇപ്പോള്‍ ടിക്കറ്റ് ലഭിക്കുന്നില്ല.
ബ്രിട്ടീഷുകാരുടെ കാലം മുതല്‍ തൊടിയപ്പുലത്ത് ട്രയിനിനു സ്‌റ്റോപ്പുണ്ട്. എന്നാല്‍ കുറച്ചുകാലമായി ഈ റെയില്‍വെ സ്‌റ്റേഷന്‍ അടച്ചുപൂട്ടാനുളള ഒരുക്കത്തിലാണ് റെയില്‍വെ. കുറച്ചു ദിവസങ്ങളായി ഇവിടെനിന്നും ടിക്കറ്റ് നല്‍കുന്നില്ല. തൊടിയപ്പുലത്തേക്ക് ടിക്കറ്റെടുത്താല്‍ അടുത്ത റെയില്‍വെ സ്‌റ്റേഷന്റെ പേരാണ് രേഖപെടുത്തുന്നതെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍തന്നെ പറയുന്നു.
നിരവധിയാളുകളാണ് ഈ റെയില്‍വെ സ്‌റ്റേഷനെ ആശ്രയിക്കുന്നത്. ടിക്കറ്റു നല്‍കാത്തത് യാത്രകാര്‍ കുറവാണെന്ന് കാണിച്ച് സ്‌റ്റേഷന്‍ അടച്ചുപൂട്ടാനാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തൊടിയപ്പുലം റെയില്‍വെ സ്‌റ്റേഷന്‍ സംരക്ഷിക്കണമെന്ന ആവശ്യപെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.