Kerala
കോതമംഗലത്ത് സിപിഎമ്മിന് സ്ഥാനാര്‍ഥിയായില്ലകോതമംഗലത്ത് സിപിഎമ്മിന് സ്ഥാനാര്‍ഥിയായില്ല
Kerala

കോതമംഗലത്ത് സിപിഎമ്മിന് സ്ഥാനാര്‍ഥിയായില്ല

admin
|
12 Nov 2017 8:38 AM GMT

കോതമംഗലം സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതിനായി നടന്ന സിപിഎം എറണാകുളം ജില്ല സെക്രട്ടേറിയറ്റ് യോഗം തീരുമാനമാകാതെ പിരിഞ്ഞു

കോതമംഗലം സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതിനായി നടന്ന സിപിഎം എറണാകുളം ജില്ല സെക്രട്ടേറിയറ്റ് യോഗം തീരുമാനമാകാതെ പിരിഞ്ഞു. ശനിയാഴ്ച ജില്ലാ സെക്രട്ടേറിയറ്റ് വീണ്ടും യോഗം ചേരും. അനുയോജ്യമായ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിന് ജില്ല സെക്രട്ടറി പി രാജീവിനെ ജില്ല സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തി.

ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി എസ് സതീഷ്‍, സിപിഎം ഏരിയ സെക്രട്ടറി അനില്‍കുമാര്‍, ഡോക്ടര്‍ വിജയന്‍ നങ്ങേരി എന്നിവരാണ് സ്ഥാനാര്‍ത്ഥി പരിഗണനയിലുള്ളത്. നാലിനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം. ഇതിന് മുന്നോടിയായി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് തീരുമാനം. യാക്കോബായ സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലത്തിലാണ് കോതമംഗലം. ജയസാധ്യതയുള്ള സ്വതന്ത്രനെയും പരിഗണിക്കുന്നുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു.

കോതമംഗലം സീറ്റില്‍ ജനധിപത്യ കേരള കോണ്‍ഗ്രസ് മത്സരിക്കുമെന്നായിരുന്നു മുന്‍ധാരണ. അവസാന നിമിഷമാണ് സീറ്റ് സിപിഎം ഏറ്റെടുത്തത്. അതിനാലാണ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നത്. 4നാണ് ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഔദ്യോഗികമായി ആരംഭിക്കുക. മണ്ഡലം, ബൂത്ത് തലങ്ങളില്‍ ഫലവൃക്ഷ തൈകള്‍ നട്ടുകൊണ്ടായിരിക്കും പ്രചാരണം ആരംഭിക്കുക.

Similar Posts