Kerala
പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് പിണറായി; ദൃശ്യം പുറത്തുവിട്ടുപട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് പിണറായി; ദൃശ്യം പുറത്തുവിട്ടു
Kerala

പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് പിണറായി; ദൃശ്യം പുറത്തുവിട്ടു

admin
|
16 Nov 2017 4:33 AM GMT

പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പിണറായി വിജയന്‍.

പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പിണറായി വിജയന്‍. ഫേസ് ബുക്കിലൂടെ പിണറായി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. സി പി മുഹമ്മദ്‌ ഭവനസന്ദര്‍ശനത്തിനിടെ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത്തിന്റെ ദൃശ്യം ഇവിടെ പോസ്റ്റ്‌ ചെയ്യുകയാണെന്ന് പറഞ്ഞാണ് പിണറായി ഫേസ് ബുക്ക് പേജില്‍ പോസ്റ്റിട്ടത്.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍തോതില്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് പിണറായി പറഞ്ഞു. വോട്ടർമാർക്ക് പണം നല്കി സ്വാധീനിക്കുന്ന സ്ഥാനാർഥി അയോഗ്യനാണ്. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട്‌ നിയമ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തയാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

അതേസമയം വോട്ടിന് പണം നല്‍കിയെന്നത് സിപിഎമ്മിന്റെ കല്‍പിത കഥയെന്ന് സി പി മുഹമ്മദ്. പണം നല്‍കിയിട്ടില്ല. വോട്ടര്‍മാര്‍ക്ക് ഹസ്തദാനം നല്‍കുക മാത്രമാണ് ചെയ്തതെന്നും സി പി മുഹമ്മദ് പറഞ്ഞു.

യു ഡി എഫ് സ്ഥാനാർഥി വോട്ടിനു പണം കൊടുക്കുന്ന വീഡിയോ....

തെരഞ്ഞെടുപ്പിൽ യു ഡി എഫ് വൻതോതിൽ അധികാര ദുർവിനിയോഗം നടത്തുകയാണ്. വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമവും സംസ്ഥാന വ്യാപകമായി യു ഡി എഫ് നേതൃത്വത്തിൽ നടക്കുന്നു. പട്ടാമ്പി നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി സി പി മുഹമ്മദ്‌ ഭവനസന്ദർശനത്തിനിടെ വോട്ടർമാർക്ക് പണം നല്കുന്നത്തിന്റെ ദൃശ്യം ഇവിടെ പോസ്റ്റ്‌ ചെയ്യുകയാണ്. കൈപ്പത്തി ചിഹ്നം പതിച്ച അഞ്ഞൂറ് രൂപാ നോട്ടുകൾ കാസർകോട് ജില്ലയിൽ കണ്ടെത്തിയതാണ്. പരാജയ ഭീതിയിൽ കണക്കില്ലാതെ പണം ഒഴുക്കുകയാണ് യു ഡി എഫ്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട്‌ നിയമ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പു കമീഷൻ തയാറാകണം. വോട്ടർമാർക്ക് പണം നല്കി സ്വാധീനിക്കുന്ന സ്ഥാനാർഥി അയോഗ്യനാണ്. പണം കൊടുത്ത് വോട്ടു വാങ്ങാനുള്ള കുത്സിത നീക്കങ്ങൾ തടയാൻ കര്ശന നടപടി വേണം. ഇത്തരം തെറ്റായ പ്രവണതകൾ ജനങ്ങള്ക്കും നിയമത്തിനും മുന്നില് കൊണ്ടുവരാൻ എൽ ഡി എഫ് പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

Posted by Pinarayi Vijayan on Thursday, May 12, 2016
Similar Posts