എസ്ബിടി ചീഫ് ജനറല്‍ മാനേജറുടെ സ്ഥലമാറ്റത്തില്‍ പ്രതിഷേധം വ്യാപകം
|സ്ഥലം മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന് ആവശ്യപ്പെട്ടു.
എസ് ബി ടി ചീഫ് ജനറല്‍ മാനേജര്‍ എസ് ആദികേശവനെ സ്ഥലംമാറ്റിയതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മാനേജ്മെന്റ് നടപടിക്കെതിരെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലം മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന് ആവശ്യപ്പെട്ടു.
എസ് ബി ടി ചീഫ് ജനറല്‍ മാനേജര്‍ എസ് ആദികേശവനെ കഴിഞ്ഞദിവസമാണ് ഹൈദരാബാദിലേക്കാണ് സ്ഥലം മാറ്റിയത്. എസ് ബി ടി - എസ് ബി ഐ ലയനനീക്കത്തിനെതിരായി നിലപാടെടുത്തതാണ് ആദികേശവന്റെ സ്ഥലം മാറ്റത്തിന് പിന്നിലെന്നാണ് എംപ്ലോയീസ് യൂനിയന്റെ ആരോപണം. മാനേജ്മെന്റ് നടപടിക്കെതിരെ ജീവനക്കാര്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. ലയനനീക്കം സുഗമമാക്കാനാണ് ആദികേശവനെ മാറ്റിയതെന്നും ജീവനക്കാര്‍ ആരോപിച്ചു
സ്ഥലംമാറ്റ നടപടിയും ലയനനീക്കവും ഉപേക്ഷിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ജീവനക്കാരുടെ നീക്കം. ആദികേശവനെ പ്രതികാര നടപടിയുടെ ഭാഗമായി ഹൈദരാബാദിലേക്ക് സ്ഥലംമാറ്റിയത് പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് പറഞ്ഞു. മൂന്ന് വര്‍ഷത്തെ സി.ജി.എം.കലാവധി അവസാനിപ്പിക്കും മുമ്പ് ആദികേശവനെ സ്ഥലം മാറ്റിയ നടപടി പിന്‍വലിക്കണമെന്നും സുധീരന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.