Kerala
വേലന്താവളം ചെക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങിയ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍വേലന്താവളം ചെക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങിയ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
Kerala

വേലന്താവളം ചെക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങിയ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Sithara
|
24 Nov 2017 3:18 AM GMT

കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വേലന്താവളം ചെക്‌പോസ്റ്റില്‍ നിന്ന് മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.

പാലക്കാട് വേലന്താവളം വാണിജ്യനികുതി ചെക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങിയ കേസില്‍ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്തു. കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വേലന്താവളം ചെക്‌പോസ്റ്റില്‍ നിന്ന് മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.

വേലന്താവളം വാണിജ്യനികുതി ചെക്‌പോസ്റ്റിലെ ഇന്‍സ്‌പെക്ടര്‍മാരായ പ്രഭാകരന്‍, എന്‍ നസീം, ക്ലറിക്കല്‍ അസിസ്റ്റന്റ് മൊയ്തീന്‍, ഓഫീസ് അസിസ്റ്റന്റ് മോഹന്‍, പ്യൂണ്‍ അജീഷ്‌കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം വിജിലന്‍സ് ഡിവൈഎസ്പി എം സുകുമാരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ വന്‍തുക കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയത്. വാളയാര്‍ കഴിഞ്ഞാല്‍ പാലക്കാട് ജില്ലയിലെ പ്രധനപ്പെട്ട വാണിജ്യനികുതി ചെക്ക് പോസ്റ്റാണ് വേലന്താവളം.

വാളയാര്‍ ചെക്‌പോസ്റ്റില്‍ പരിശോധന ശക്തമായതോടെ പല ചരക്കുവാഹനങ്ങളും വേലന്താവളം വഴി പോകുന്നുണ്ട്. ഇവിടെ ശക്തമായ അഴിമതി നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പാലക്കാട് വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. പഴയ ഫയലുകളിലും കടലാസുകളിലും പൊതിഞ്ഞ നിലയിലായിരുന്നു കൈക്കൂലിയായി വാങ്ങിയ പണം സൂക്ഷിച്ചിരുന്നത്. വേലന്താവളം ചെക്‌പോസ്റ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നികുതിയിനത്തില്‍ പിരിച്ചത് തുച്ഛമായ തുകയാണെന്നും വിജിലന്‍സ് അധികൃതര്‍ കണ്ടെത്തി. കൈക്കൂലി വാങ്ങുന്നതിനായി ഏഴ് സ്ഥിരം ഏജന്റുമാര്‍ ചെക്‌പോസ്റ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

Related Tags :
Similar Posts