Kerala
കണ്ണൂരില്‍ തെരഞ്ഞെടുപ്പ് നേരിടാന്‍ 25 കമ്പനി കേന്ദ്രസേനകണ്ണൂരില്‍ തെരഞ്ഞെടുപ്പ് നേരിടാന്‍ 25 കമ്പനി കേന്ദ്രസേന
Kerala

കണ്ണൂരില്‍ തെരഞ്ഞെടുപ്പ് നേരിടാന്‍ 25 കമ്പനി കേന്ദ്രസേന

admin
|
25 Nov 2017 2:57 PM GMT

പാനൂര്‍ ഉള്‍പ്പെടെയുള്ള പ്രശ്ന ബാധിത മേഖലകളില്‍ ഇതിനകം തന്നെ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഏറ്റവുമധികം പ്രശ്നബാധിത ബൂത്തുകളുള്ള ജില്ലയായതിനാല്‍ കണ്ണൂരില്‍ ഇക്കുറി തെരഞ്ഞെടുപ്പിന് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. ഇരുപത്തിയഞ്ച് കമ്പനി കേന്ദ്രസേനയെയാണ് കണ്ണൂരില്‍ വിന്യസിക്കുന്നത്. പ്രശ്നബാധിത മേഖലകളില്‍ ഇതിനകം തന്നെ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.

മുമ്പെങ്ങുമില്ലാത്ത വിധം കനത്ത സുരക്ഷയാണ് ഇക്കുറി കണ്ണൂര്‍ ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. ജില്ലയില്‍ ആകെയുള്ളത് 1629 ബൂത്തുകള്‍. ഇതില്‍ ആയിരത്തിയാറ് ബൂത്തുകള്‍ പ്രശ്നബാധിതമാണെന്നാണ് ജില്ലാ പോലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. 1045 ബൂത്തുകളില്‍ വെബ്ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് ജില്ലാ ഭരണ കൂടം പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

പതിമൂന്ന് കമ്പനി കേന്ദ്ര സേന ഇതിനകം തന്നെ ജില്ലയിലെത്തി. ബി എസ് എഫ് , സി ഐ എസ് എഫ്,ഐ ടി ബി പി,സി ആര്‍ പി എഫ്,രാജസ്ഥാന്‍ സ്പെഷ്യല്‍ ആംഡ് പോലീസ് എന്നിവരടങ്ങിയതാണ് കേന്ദ്ര സേന.പന്ത്രണ്ട് കമ്പനി സേന കൂടി ഉടന്‍ എത്തും.പാനൂര്‍ ഉള്‍പ്പെടെയുള്ള പ്രശ്ന ബാധിത മേഖലകളില്‍ ഇതിനകം തന്നെ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.

Related Tags :
Similar Posts