മാണിയുമായി ഇനി ചര്‍ച്ചയില്ലെന്ന് യുഡിഎഫ്
|കെഎം മാണിയുമായി ഇനി ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടിലേക്ക് യുഡിഎഫ് മാറുന്നു. മാധ്യസ്ഥ ചര്‍ച്ചയ്ക്ക് വരേണ്ടെന്ന് കെഎം മാണി മുസ്‍ലിം ലീഗിനെ അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം.
കെഎം മാണിയുമായി ഇനി ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടിലേക്ക് യുഡിഎഫ് മാറുന്നു. മാധ്യസ്ഥ ചര്‍ച്ചയ്ക്ക് വരേണ്ടെന്ന് കെഎം മാണി മുസ്‍ലിം ലീഗിനെ അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. മധ്യസ്ഥ ചര്‍ച്ചക്ക് താനില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും തെറ്റ് ഏറ്റുപറഞ്ഞാല്‍ മാത്രം ചര്‍ച്ചയെന്ന് വിഎം സുധീരനും വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിടുമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ മധ്യസ്ഥ ചര്‍ച്ചക്കുള്ള ശ്രമം മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയിരുന്നു. ചരല്‍കുന്ന് ക്യാമ്പിന് ശേഷം ചര്‍ച്ചയാകാമെന്ന മറുപടിയാണ് കെഎം മാണി അന്നു നല്‍കിയത്. ഇതനുസരിച്ച് പികെ കുഞ്ഞാലിക്കുട്ടി ഇന്നലെ കെഎം മാണിയെ ബന്ധപ്പെട്ടെങ്കിലും യുഡിഎഫിലേക്ക് തിരിച്ചുവരുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ വരേണ്ടതില്ലെന്ന നിലപാട് കെഎം മാണി എടുത്തു. ഇതോടെ മധ്യസ്ഥ ചര്‍ച്ചയില്‍നിന്ന് കുഞ്ഞാലിക്കുട്ടി പിന്മാറി. നിലപാട് കടുപ്പിച്ച കെഎം മാണിയുമായി മധ്യസ്ഥ ശ്രമം നടത്തേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെയും നിലപാട്. അതേസമയം, കുഞ്ഞാലിക്കുട്ടി കെഎം മാണിയുമായി സൌഹൃദ ചര്‍ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.