Kerala
കരിപ്പൂരില്‍ കരാര്‍ തൊഴിലാളികളുടെ കാലാവധി അവസാനിച്ചു; വിമാനങ്ങള്‍ വൈകികരിപ്പൂരില്‍ കരാര്‍ തൊഴിലാളികളുടെ കാലാവധി അവസാനിച്ചു; വിമാനങ്ങള്‍ വൈകി
Kerala

കരിപ്പൂരില്‍ കരാര്‍ തൊഴിലാളികളുടെ കാലാവധി അവസാനിച്ചു; വിമാനങ്ങള്‍ വൈകി

പി.എ നാസിമുദ്ദീന്‍
|
28 Nov 2017 8:58 PM GMT

പാസില്ലാത്തതിനാല്‍ കരാര്‍ ജീവനക്കാര്‍ക്ക് ഇന്നലെ എയര്‍പോര്‍ട്ടില്‍ പ്രവേശിക്കാനായില്ല.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ഗ്രൌണ്ട് ഹാന്റ്‌ലിങ് കരാര്‍ തൊഴിലാളികളുടെ കാലാവധി അവസാനിച്ചു. പാസില്ലാത്തതിനാല്‍ കരാര്‍ ജീവനക്കാര്‍ക്ക് ഇന്നലെ എയര്‍പോര്‍ട്ടില്‍ പ്രവേശിക്കാനായില്ല. ഇതോടെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകി. എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഇടപെട്ട് മൂന്ന് ദിവസത്തേക്ക് കരാര്‍ പുതുക്കി നല്‍കിയിട്ടുണ്ട്.

എയര്‍ ഇന്ത്യക്ക് ഗ്രൌണ്ട് ഹാന്റ്ലിങ് ജീവനക്കാരെ നല്‍കുന്നത് സ്വകാര്യ ഏജന്‍സിയാണ്. കരാര്‍ ജീവനക്കാരുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
വിമാനത്താവളത്തിലെത്തിയ 400ലധികം ജീവനക്കാര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല. ഇതോടെ എയര്‍ഇന്ത്യയുടെ അബൂദബി, ഷാര്‍ജ വിമാനങ്ങള്‍ വൈകി. വിമാനം വൃത്തിയാക്കല്‍, എയര്‍ ഇന്ത്യാ കൌണ്ടര്‍ നടത്തിപ്പ്, ലഗേജുകള്‍ കൈകാര്യം ചെയ്യുന്നത് ഇവരാണ്. വിമാനങ്ങള്‍ വൈകിയതോടെ പ്രധാന കവാടം യാത്രക്കാര്‍ ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കരാര്‍ പുതുക്കി നല്‍കുകയായിരുന്നു.

കരാര്‍ ജീവനക്കാര്‍ക്ക് പാസ് പുതുക്കി നല്‍കേണ്ടെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. സ്ഥിരം ജീവനക്കാരെ നിയമിക്കാന്‍ സമയമെടുക്കും. അതിനാല്‍ വരും ദിവസങ്ങളിലും വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ട്.

Related Tags :
Similar Posts