Kerala
Kerala

ജെ.ഡി.യു ലെഫ്റ്റ് ജനതാദള്‍ എസില്‍ ലയിച്ചു

Subin
|
8 Dec 2017 1:19 PM GMT

വീരേന്ദ്രകുമാര്‍ ഇടതുപക്ഷത്തേക്ക് വരുമെന്നും ജനതാദള്‍ എസില്‍ ലയിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇന്നത്തെ ലയന സമ്മേളനം നടന്നത്

ജെ.ഡി.യു ലെഫ്റ്റ് ജനതാദള്‍ എസില്‍ ലയിച്ചു. കോഴിക്കോട് വെച്ച് നടന്ന ലയന സമ്മേളനം ജനതാദള്‍ എസ് അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി ഉദ്ഘാടനം ചെയ്തു. ജനതാദള്‍ എസിന്റെ അന്തസ് കളഞ്ഞുകുളിച്ചുഉള്ള സോഷ്യലിസ്റ്റ് ലയനം നടത്തില്ലെന്ന് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.

ജനതാദള്‍ യുനൈറ്റഡുമായി പിരിഞ്ഞ് രൂപംകൊണ്ട ജെഡിയു ലെഫ്റ്റ് എന്ന സംഘടനയാണ് ജനതാദള്‍ എസില്‍ ലയിച്ചത്. ജനതാദള്‍ എസില്‍നിന്നും വിട്ടുപോയവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്ന് അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി പറഞ്ഞു. വീരേന്ദ്രകുമാര്‍ ഇടതുപക്ഷത്തേക്ക് വരുമെന്നും ജനതാദള്‍ എസില്‍ ലയിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇന്നത്തെ ലയന സമ്മേളനം നടന്നത്. സോഷ്യലിസ്റ്റുകളെല്ലാം വ്യത്യസ്ഥ ചേരികളിലായത് താല്‍കാലിക ലാഭത്തിനായാണെന്നും സോഷ്യലിസ്റ്റുകളുടെ സ്വാഭാവിക ചേരിയായ ഇടതുചേരിയില്‍ എല്ലാവരും തിരിച്ചെത്തണമെന്നും മാത്യു ടി തോമസ് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ അന്തസ്സ് കളഞ്ഞായിരിക്കില്ല ലയനം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ജനദാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി, ജോസ് തെറ്റയില്‍, നീല ലോഹിതദാസ് നാടാര്‍ തുടങ്ങി നിരവധി നേതാക്കള്‍ ലയന സമ്മേളനത്തിനെത്തിയിരുന്നു.

Related Tags :
Similar Posts