സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു
|ഡോക്ടര്‍മാര്‍ക്ക് അനുവദിച്ച മുന്‍കൂര്‍ ഇന്‍ക്രിമെന്റുകളും മറ്റ് ആനുകൂല്യങ്ങളും ശമ്പള പരിഷ്കരണ കമ്മീഷന്‍ അവഗണിച്ചെന്ന് ആരോപിച്ചാണ് സമരം.
സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഡോക്ടര്‍മാര്‍ക്ക് അനുവദിച്ച മുന്‍കൂര്‍ ഇന്‍ക്രിമെന്റുകളും മറ്റ് ആനുകൂല്യങ്ങളും ശമ്പള പരിഷ്കരണ കമ്മീഷന്‍ അവഗണിച്ചെന്ന് ആരോപിച്ചാണ് സമരം. ഇതിനെതിരെ ഡോക്ടര്‍മാര്‍ നടത്തുന്ന നിസ്സഹകരണ സമരം രണ്ടാഴ്‍ച്ച പിന്നിട്ടു.
ശമ്പള പരിഷ്കരണ കമ്മീഷന്റെ അവഗണനക്കെതിരെ ഇക്കഴിഞ്ഞ ആറാം തിയ്യതിയാണ് ഡോക്ടര്‍മാര്‍ നിസഹരണ സമരം തുടങ്ങിയത്. പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് 1,200 മുതല്‍ 14,000 രൂപ വരെ ശമ്പളത്തില് കുറവ് വന്നതായാണ് ആരോപണം. ആദ്യ ഘട്ടത്തില്‍ രോഗികളെ ബുദ്ധിമുട്ടിക്കാതെ നടത്തിയ സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. വിഐപി ഡ്യൂട്ടിയും സര്‍ക്കാര്‍ അവലോകന യോഗങ്ങളും ബഹിഷ്കരിച്ചുകൊണ്ടാണ് ഇപ്പോഴത്തെ സമരം. സമരം പേവാര്‍ഡ് അഡ്മിഷനുകളെ ബാധിച്ചിട്ടുണ്ട്.