Kerala
പൊലീസിനോട് ചോദിക്കാനാണെങ്കില്‍ എന്തിനാണൊരു മുഖ്യമന്ത്രിയെന്ന് സുധീരന്‍പൊലീസിനോട് ചോദിക്കാനാണെങ്കില്‍ എന്തിനാണൊരു മുഖ്യമന്ത്രിയെന്ന് സുധീരന്‍
Kerala

പൊലീസിനോട് ചോദിക്കാനാണെങ്കില്‍ എന്തിനാണൊരു മുഖ്യമന്ത്രിയെന്ന് സുധീരന്‍

admin
|
10 Dec 2017 7:50 AM GMT

സ്വന്തം നാട്ടില്‍ ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടുമ്പോള്‍ ഇതൊന്നും അറിയില്ലെന്ന പിണറായി വിജയന്‍റെ നിലപാട് തെറ്റാണ്. ഇത് അംഗീകരിക്കാനാകില്ല


കണ്ണൂരില്‍ സിപിഎം ഓഫീസില്‍ കയറി അതിക്രമം നടത്തിയതിന്‍റെ പേരില്‍ ദലിത് സ്ത്രീകളെ ജയിലിലടച്ചത് സംബന്ധിച്ച് പൊലീസിനോ് ചോദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് അപഹാസ്യമാണെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. പൊലീസിനോട് ചോദിക്കാനാണെങ്കില്‍ എന്തിനാണൊരു മുഖ്യമന്ത്രി? എന്തിനാണൊരു ആഭ്യന്തര മന്ത്രി? പൊലീസ് ഭരിച്ചാല്‍ പോരെ? സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാന്‍ പറ്റാത്ത ഒന്നാണിത്. സ്വന്തം നാട്ടില്‍ ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടുമ്പോള്‍ ഇതൊന്നും അറിയില്ലെന്ന പിണറായി വിജയന്‍റെ നിലപാട് തെറ്റാണ്. ഇത് അംഗീകരിക്കാനാകില്ല. സ്വന്തം പാര്‍ട്ടിക്കാരുടെ അതിക്രമങ്ങള്‍ക്ക് പൊലീസിന്‍റെ ഒത്താശയെ ന്യായീകരിക്കുന്ന സമീപനമാണ് സിപിഎമ്മിന്‍റെയും പിണറായി വിജയന്‍റെയുമെന്നും സുധീരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ നിലപാട് തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവതികള്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ലെന്ന പ്രചരണം തെറ്റാണ്. മജിസ്ട്രേറ്റ് അപേക്ഷ സ്വീകരിച്ചില്ല. ഈ നടപടി ദുരൂഹമാണ്. നീതി പീഠത്തില്‍ നിന്നും നീതി ലഭിച്ചില്ലെന്നും തലശ്ശേരി മജിസ്ട്രേറ്റിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts