Kerala
സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണം; രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് ഭൂസമരങ്ങള്‍ക്ക് ഊര്‍ജമാകുന്നുസര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണം; രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് ഭൂസമരങ്ങള്‍ക്ക് ഊര്‍ജമാകുന്നു
Kerala

സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണം; രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് ഭൂസമരങ്ങള്‍ക്ക് ഊര്‍ജമാകുന്നു

Alwyn
|
14 Dec 2017 8:45 PM GMT

സംസ്ഥാനത്ത് സ്വകാര്യ കമ്പനികളും വ്യക്തികളും കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന രാജമാണിക്യം ഐഎഎസിന്റെ റിപ്പോര്‍ട്ട് ഭൂസമരങ്ങള്‍ക്ക് ഊര്‍ജ്ജമാകുന്നു.

സംസ്ഥാനത്ത് സ്വകാര്യ കമ്പനികളും വ്യക്തികളും കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന രാജമാണിക്യം ഐഎഎസിന്റെ റിപ്പോര്‍ട്ട് ഭൂസമരങ്ങള്‍ക്ക് ഊര്‍ജ്ജമാകുന്നു. റിപ്പോര്‍ട്ട് ആയുധമാക്കി ഭൂമിക്കായുള്ള സമരം ശക്തമാക്കാനാണ് ഭൂരഹിതര്‍ക്ക് വേണ്ടി സമരരംഗത്തുള്ളവര്‍ ലക്ഷ്യമിടുന്നത്.

ബ്രിട്ടീഷുകാരില്‍ നിന്ന് വാങ്ങിയെന്ന് അവകാശപ്പെട്ട് 5 ലക്ഷത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വിവിധ കമ്പനികള്‍ കൈവശം വെച്ചിരിക്കുന്നതായാണ് ഭൂമിയേറ്റെടുക്കലിനായുള്ള സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രത്യേക നിയമനിര്‍മാണത്തിലൂടെ ഈ ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ട ഭൂരഹിതര്‍ക്കും കര്‍ഷകര്‍ക്കും വിതരണം ചെയ്യണമെന്നും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുന്നു. ‌ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ ഭൂമിയില്ലെന്ന സര്‍ക്കാര്‍ വാദമാണ് ഇതോടെ പൊളിയുന്നത്.

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പലെത്തിച്ച് പുതിയ സമരങ്ങള്‍ക്ക് തുടക്കമിടാനാണ് ആലോചന. സര്‍ക്കാര്‍ കണക്കുപ്രകാരം കേരളത്തില്‍ രണ്ട് ലക്ഷത്തി നാല്‍പത്തെട്ടായിരം ഭൂരഹിതരാണുള്ളത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി വഴി നാല്‍പത്തി മൂവായിരം പേര്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കിയതായും സര്‍ക്കാര്‍ അവകാശപ്പെടുന്നു .

Similar Posts