സൌദിയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള സാധ്യത തേടി മുഖ്യമന്ത്രിയും നോര്‍ക്കയും
|എത്ര മലയാളികളാണ് ഇവരിലുള്ളതെന്ന് വൈകുന്നേരത്തോടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂവെന്നാണ് വിദേശ കാര്യമന്ത്രാലയത്തില്‍ നിന്ന് നോര്‍ക്കയെ അറിയിച്ചത്.
സൌദിയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. വിവരങ്ങള്‍ ശേഖരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നോര്‍ക്ക സെക്രട്ടറിക്ക് നിര്‍ദേശം നല്കി. വിദേശ കാര്യ മന്ത്രാലയവുമായും എംബസിയുമായും ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായി നോര്‍ക്ക സെക്രട്ടറി അറിയിച്ചു.
സൌദിയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് നോര്‍ക്ക സെക്രട്ടറി അറിയിച്ചു. വിദേശ കാര്യ മന്ത്രാലയവുമായും സൌദിയിലെ ഇന്ത്യന്‍ എംബസിയുമായും വിവിധ മലയാളി അസോസിയേഷനുകളുമായും നോര്‍ക്ക നിരന്തരം ബന്ധപ്പെട്ട് വരികയാണ്. കുടുങ്ങിക്കിടക്കുന്നവരില്‍ എത്ര മലയാളികളുണ്ട് എന്ന് ഇതുവരെ തിട്ടപെടുത്താനായിട്ടില്ല. വിദേശ കാര്യ മന്ത്രാലയവും എംബസിയും കുടുങ്ങിക്കിടക്കുന്നവരില്‍ എത്ര ഇന്ത്യക്കാരുണ്ടെന്ന കണക്കെടുത്ത് വരികയാണ്. എത്ര മലയാളികളാണ് ഇവരിലുള്ളതെന്ന് വൈകുന്നേരത്തോടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂവെന്നാണ് വിദേശ കാര്യമന്ത്രാലയത്തില്‍ നിന്ന് നോര്‍ക്കയെ അറിയിച്ചത്. വരും മണിക്കൂറുകളില്‍ സാധ്യമായ മുഴുവന്‍ വഴികളുപയോഗിച്ചും വിവരങ്ങള്‍ ശേഖരിക്കാനാണ് നോര്‍ക്കയുടെ ശ്രമം.