റബ്ബര്‍ വിലയിടിവിന് കാരണം ചിദംബരത്തിന്റെ നയങ്ങളെന്ന് കെ എം മാണി
|കര്‍ഷക പ്രശ്നങ്ങള്‍ നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ എം മാണി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി
റബ്ബര്‍ വിലയിടിവിനോടുള്ള സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രശ്നത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച കെ എം മാണിക്ക് പ്രതിപക്ഷം പിന്തുണ നല്കി. വിലത്തകര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ സഭയെ അറിയിച്ചു.
123 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളാക്കാനുളള കേന്ദ്ര നീക്കത്തിന് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കരുതെന്ന് കെ എം മാണി ആവശ്യപ്പെട്ടു. പി ചിദംബരത്തിന്റെ നയങ്ങളാണ് റബ്ബര്‍ വിലയിടിവിന്റെ കാരണമെന്ന് കെ എം മാണി വിമര്‍ശിച്ചു. ഇപ്പോഴെങ്കിലും ചിദംബരത്തെ വിമര്‍ശിക്കാന്‍ കെ എം മാണി തയ്യാറായല്ലോ എന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ ചോദിച്ചു.