എല്‍ഡിഎഫ് പ്രകടന പത്രികക്ക് അന്തിമരൂപമായി
|മദ്യ ഉപഭോഗം കുറക്കും, ജൈവ പച്ചക്കറി വ്യാപകമാക്കും എന്നിവ ഉള്‍പ്പെടെയുളള വാഗ്ദാനങ്ങള്‍ പ്രകടന പത്രികയിലുണ്ട്
എല്‍ഡിഎഫിന്‍റെ പ്രകടനപത്രികക്ക് അന്തിമരൂപമായി. മദ്യ ഉപഭോഗം കുറക്കും, ജൈവ പച്ചക്കറി വ്യാപകമാക്കും എന്നിവ ഉള്‍പ്പെടെയുളള വാഗ്ദാനങ്ങള്‍ പ്രകടന പത്രികയിലുണ്ട്. ഈ മാസം 21ന് പ്രകടന പത്രിക ഔദ്യോഗികമായി പുറത്തിറക്കും.
ഘടകക്ഷികള്‍ മുന്നോട്ട് വെച്ച് 600ഓളം ഭേദഗതികള്‍ പരിഗണിച്ച ശേഷമായിരുന്നു പ്രകടന പത്രികക്ക് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം അന്തിമ രൂപം നല്‍കിയത്. സിപിഎം പഠന കോണ്‍ഗ്രസില്‍ അവതരിപ്പിച്ച വികസന നയങ്ങള്‍ തന്നെയാണ് പ്രകടന പത്രികയില്‍ ഏറെയും ഉള്‍പ്പെട്ടത്. ഒട്ടേറെ ജനപ്രിയ പദ്ധതികളും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
മദ്യ ഉപഭോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് വരുമെന്നാണ് ഇടത് മുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. മദ്യനിരോധമെന്ന യുഡിഎഫ് നയത്തിന് ബദലായാണ് മദ്യവര്‍ജനം എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്നത്. പരിസ്ഥിതിക്ക് പ്രാമുഖ്യം നല്‍കിയുളള വികസനം നയമായിരുക്കും ഇടതുമുന്നണി നടപ്പാക്കുക. റെയില്‍ കോറിഡോര്‍ പദ്ധതി, ജൈവ പച്ചക്കറികൃഷി, പ്രാദേശിക തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയവയാണ് മറ്റ് പ്രഖ്യാപനങ്ങള്‍. കേരളത്തെ വനിത സൌഹൃദ സംസ്ഥാനമാക്കും. പ്രസവാവധി വര്‍ദ്ധിപ്പിക്കും തുടങ്ങി സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന നിര്‍ദേശങ്ങളും പ്രകടനപത്രികയിലുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരിധബാധിതര്‍ക്ക് കൂടുതല്‍ സഹായം നല്‍കും. ഐടി മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും, ന്യായവില ഭക്ഷണശാലകള്‍ തുറക്കും തുടങ്ങിയ വാഗ്ദാനങ്ങളും ഇടതുമുന്നണി മുന്നോട്ട് വെക്കുന്നു. ഈ മാസം 21നായിരിക്കും പ്രകടന പത്രിക ഔദ്യോഗികമായി പുറത്തിറക്കുക.