അടിസ്ഥാന സൌകര്യങ്ങളില്ലാതെ കളമശ്ശേരിയില്‍ 83 ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍
|ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ ഒരുമിച്ച് കഴിയുന്നത് രണ്ടും മൂന്നും ആദിവാസി കുടുംബങ്ങള്‍. കളമശേരി നഗരസഭയിലെ 83 ആദിവാസി കുടുംബങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും സ്ഥിതി ഇതാണ്.
ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ ഒരുമിച്ച് കഴിയുന്നത് രണ്ടും മൂന്നും ആദിവാസി കുടുംബങ്ങള്‍. കളമശേരി നഗരസഭയിലെ 83 ആദിവാസി കുടുംബങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും സ്ഥിതി ഇതാണ്. എന്നാല്‍ നഗരസഭക്ക് പട്ടിക വര്‍ഗ ഉപപദ്ധതി ഇല്ലാത്തതിനാല്‍ വീട് വെക്കാനും മറ്റുമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് പരാതി.
ജനത ഗ്ലാസ്, എച്ച്എംടി കോളനി എന്നിവിടങ്ങളിലായി 83 ആദിവാസി കുടുംബങ്ങളാണ് കളമശേരി നഗരസഭയിലുള്ളത്. എച്ച്എംടി കമ്പനിയിലും മറ്റുമായി ജോലിക്കെത്തിച്ചവരുടെ പിന്‍ഗാമികളാണ് അധികവും. വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ കാട് നാടായപ്പോള്‍ നാട്ടില്‍ അകപ്പെട്ടവരുമുണ്ട്. കാണിക്കാര്‍, മലയരയര്‍, മലവേടര്‍, ഉള്ളാടര്‍ വിഭാഗങ്ങളിലുള്ള 83 കുടുംബങ്ങളാണ് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നത്. 5 സെന്റിലും 10 സെന്റിലും താമസിക്കുന്നത് രണ്ടും മൂന്നും കുടുംബങ്ങള്‍. ചോര്‍ന്നൊലിക്കുന്നതും മുകള്കൂരയില്ലാത്തതുമായ വീടുകളിലാണ് ഭൂരിഭാഗം ആളുകളും താമസിക്കുന്നത്.
ആദിവാസി ഉപപദ്ധതി നഗരസഭ അംഗീകരിക്കാത്തതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളിലും ഇവര്‍ ഉള്‍പ്പെടുന്നില്ല. ആദിവാസി ക്ഷേമത്തിന് നഗരസഭക്ക് വകയിരുത്താവുന്ന പ്രത്യേക ഫണ്ടും നഗരസഭയിലെന്ന് ഇവര്‍ പരാതിപ്പെടുന്നു. പട്ടികവര്‍ഗ പ്രെമോട്ടര്‍മാര്‍ മുഖേന ലഭിച്ച പല സഹായങ്ങളും ഇവര്‍ക്ക് ഉപയോഗപ്രദമായില്ല.