Kerala
Kerala
യുവാവിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച സംഭവം: മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി
|18 Dec 2017 1:51 PM GMT
മൂവാറ്റുപുഴയിൽ തയ്യൽത്തൊഴിലാളിയായ യുവാവ് കസ്റ്റഡിയിൽ മർദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി.
മൂവാറ്റുപുഴയിൽ തയ്യൽത്തൊഴിലാളിയായ യുവാവ് കസ്റ്റഡിയിൽ മർദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. മൂവാറ്റുപുഴ എസ്ഐ അനൂപ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി എം അബ്ദുൽ റസാക്ക്, കെ ആർ മനോജ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡിജിപി ലോക്നാഥ് ബഹ്റയുടെ നിർദ്ദേശ പ്രകാരം എറണാകുളം റൂറൽ എസ്പിയാണ് നടപടിയെടുത്തത്. ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.