പരവൂര്‍ വെടിക്കെട്ടപകടം: സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു
|ഹൈക്കോടതി ജഡ്ജി പി കൃഷ്ണന് നായര്‍ക്കാണ് അന്വേഷണ ചുമതല. കൊല്ലം വെടിക്കെട്ട് ദുരന്തത്തിന് ശേഷം നടത്തിയ പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം...
പരവൂര്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. ഹൈക്കോടതി ജഡ്ജി പി കൃഷ്ണന് നായര്‍ക്കാണ് അന്വേഷണ ചുമതല. കൊല്ലം വെടിക്കെട്ട് ദുരന്തത്തിന് ശേഷം നടത്തിയ പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജിഡീഷ്യല് കമ്മീഷന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇപ്പോള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. എഡിജിപി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.
ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കും. മത്സരക്കമ്പം നിയമവിരുദ്ധമാണ്. സ്ഫോടക വസ്തു നിരോധ നിയമം കര്‍ശനമായി നടപ്പാക്കും. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.