Kerala
സുരക്ഷ ഉറപ്പുവരുത്താതെ ശബരിമലയില്‍ വെടിവഴിപാടിന് അനുമതി നല്‍കില്ല: പത്തനംതിട്ട കലക്ടര്‍സുരക്ഷ ഉറപ്പുവരുത്താതെ ശബരിമലയില്‍ വെടിവഴിപാടിന് അനുമതി നല്‍കില്ല: പത്തനംതിട്ട കലക്ടര്‍
Kerala

സുരക്ഷ ഉറപ്പുവരുത്താതെ ശബരിമലയില്‍ വെടിവഴിപാടിന് അനുമതി നല്‍കില്ല: പത്തനംതിട്ട കലക്ടര്‍

admin
|
19 Dec 2017 10:18 AM GMT

ശബരിമല വെടി വഴിപാടിനെച്ചൊല്ലി പത്തനംതിട്ട ജില്ലാ കലക്ടറും ദേവസ്വം ബോര്‍ഡും പരസ്യ ഏറ്റുമുട്ടലിലേക്ക്.

ശബരിമല വെടി വഴിപാടിനെച്ചൊല്ലി പത്തനംതിട്ട ജില്ലാ കലക്ടറും ദേവസ്വം ബോര്‍ഡും പരസ്യ ഏറ്റുമുട്ടലിലേക്ക്. വെടിവഴിപാടിന് താല്‍ക്കാലിക നിരോധം ഏര്‍പെടുത്തിയതിനെതിരെ ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. എന്നാല്‍ സുരക്ഷ ഉറപ്പ്‌ വരുത്താതെ നിരോധം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കലക്ടര്‍ ദേവസ്വം കമ്മീഷണര്‍ക്ക് കത്തയച്ചു.

വെടിമരുന്ന് സൂക്ഷിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ ലൈസന്‍സ് കാലാവധി തീര്‍ന്നതും ശബരിമലയില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടെന്ന പോലീസിന്റെയും ഫയര്‍ ഫോഴ്സിന്റെയും റിപ്പോര്‍ട്ടും പരിഗണിച്ചാണ് വെടി വഴിപാടിന് കലക്ടര്‍ താല്‍കാലിക നിരോധം ഏര്‍പെടുത്തിയത്. എന്നാല്‍ കലക്ടറുടെ നടപടി കാര്യങ്ങള്‍ പഠിക്കാതെയാണെന്ന വിമര്‍ശവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തി.

ലൈസന്‍സ് പുതുക്കുന്നത് വരെ വെടിമരുന്ന് സൂക്ഷിക്കാനുളള അനുമതി സാങ്കേതികമായി നിലനില്‍ക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം. കലക്ടര്‍ക്കെതിരെ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കാനും ദേവസ്വം ബോര്‍ഡ് നീക്കമുണ്ട്. ശബരിമലയെ തകര്‍ക്കാനുള്ള കുത്സിത നീക്കമാണെന്ന് കലക്ടറുടേതെന്ന് ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലും ആരോപിച്ചു. ഇതോടെയാണ് തന്റെ നിലപാട് വിശദീകരിച്ച് പത്തനംതിട്ട കലക്ടര്‍ എസ് ഹരികിഷോര്‍ ദേവസ്വം കമ്മീഷണര്‍ക്ക് കത്തയച്ചത്.

വെടിവഴിപാടിനുള്ള നിരോധം നീക്കണമെങ്കില്‍ ലൈസന്‍സ് പുതുക്കിയ ശേഷം പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും വനം വകുപ്പിന്റെയും എന്‍ഒസി വാങ്ങണമെന്ന് കത്തില്‍ പറയുന്നു. മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിരോധം പിന്‍വലിക്കാനാവില്ലെന്നും കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Similar Posts