മാധ്യമപ്രവര്‍ത്തകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്ന് പി ടി തോമസ്
|തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ടി തോമസ് ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചു.
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ടി തോമസ് ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചു. പോസ്റ്റല്‍ ബാലറ്റ് മാതൃകയിലുള്ള സംവിധാനം മാധ്യമ പ്രവര്‍ത്തകര്‍ക്കും ഏര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.
ജനാധിപത്യ സംവിധാനത്തില്‍ നിര്‍ണായക സ്ഥാനമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടയില്‍ വോട്ടവകാശം വിനിയോഗിക്കാനാവുന്നില്ല. രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുകയും ജനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്നത് അപമാനകരമാണ്. നിലവില്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തുന്ന പോസ്റ്റല്‍ ബാലറ്റിന്റെ മാതൃകയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും വോട്ടുചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാവണം. ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളുമായി കൂടിയാലോചന നടത്തണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.
ഇടുക്കിയിലെ സഭാ നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം തൃക്കാക്കരയില്‍ ബാധിക്കില്ലെന്നും പി ടി തോമസ് പറഞ്ഞു.