Kerala
സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍  സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന്സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന്
Kerala

സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന്

Sithara
|
20 Dec 2017 7:08 PM GMT

പ്രവേശത്തില്‍ നീറ്റ് ഉറപ്പാക്കും. ഫീ റഗുലേറ്ററി നിയമനം ശക്തിപ്പെടുത്തും. ഇന്‍റേണല്‍ അസസ്മെന്‍റ് ഉള്‍പ്പെടെയുള്ള ആഭ്യന്തര പ്രവര്‍ത്തനങ്ങളില്‍ കര്‍ശനം നിരീക്ഷണം ഏര്‍പ്പെടുത്തും

സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ സമഗ്ര നിയമനിര്‍മാണം ഈ നിയമസഭാ സമ്മേളനത്തില്‍. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ബില്‍ സഭയില്‍ കൊണ്ടുവരിക. പ്രവേശത്തില്‍ നീറ്റ് ഉറപ്പാക്കും. ഫീ റഗുലേറ്ററി നിയമനം ശക്തിപ്പെടുത്തും. ഇന്‍റേണല്‍ അസസ്മെന്‍റ് ഉള്‍പ്പെടെയുള്ള ആഭ്യന്തര പ്രവര്‍ത്തനങ്ങളില്‍ കര്‍ശനം നിരീക്ഷണം നിയന്ത്രണവും ബില്ലിന്‍റെ ഭാഗമാമാകും. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങളെ പരിഗണിച്ചുകൊണ്ടായിരിക്കും നിയമനിര്‍മാണം. മീഡിയവണ്‍ എക്സ്‍ക്ലുസീവ്.

പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണം, ലോ അക്കാദമി, ടോംസ് കോളജ് തുടങ്ങി സ്വാശ്രയ കോളജുകളില്‍ നിന്ന് വ്യാപകമായി പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സമഗ്ര നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ മാസം 23 ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മാനേജ്മെന്‍റ് ക്വാട്ട ഉള്‍പ്പെടെ നീറ്റ് മെറിറ്റ് ഉറപ്പാക്കുന്നതാണ് ബില്ല്. ഫീ റഗുലേറ്ററി കമ്മീഷന്‍ നിയമം മാറ്റി കൂടുതല്‍ അധികാരങ്ങളുള്ള നിയമം കൊണ്ടുവരാനുള്ള വ്യവസ്ഥ ബില്ലിലുണ്ടാകും.

കോളജുകളുടെ നിലവാരം പരിഗണിച്ചുതന്നെ ഫീസില്‍ ഏകീകൃത രീതി കൊണ്ടുവരാന്‍ ശ്രമിക്കും. സ്വാശ്രമേഖലയെ കച്ചവടത്തില്‍നിന്ന് മുക്തമാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്‍റേത്. കോളജുകളുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ നീരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള വ്യവസ്ഥകളും ബില്ലില്‍ ഉണ്ടാകും. ഇന്‍റേണല്‍ അസ്സമെന്‍റ് ഉള്‍പ്പെടെ വിദ്യാര്‍ഥി പീഡനത്തിന് മാനേജ്മെന്‍റുകള്‍ ഉപയോഗിക്കുന്ന നടപടികളൊക്കെ സുതാര്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. കോളജുകളുടെ അക്കാദമിക, അടിസ്ഥാന സൌകര്യ നിലവാരത്തിന് കൃത്യമായ വ്യവസ്ഥകളും ബില്ല് മുന്നോട്ട് വെക്കും.

കഴിഞ്ഞ ഇടത് സര്‍ക്കാര്‍ സ്വാശ്രയ നിയമം കൊണ്ടുവന്നപ്പോള്‍ പ്രതിസന്ധിയുണ്ടാക്കിയത് ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകളായിരുന്നു. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കുന്ന രീതിയിലായിരിക്കും നിയമനിര്‍മാണം. ഈ നിയമസഭയില്‍ തന്നെ ബില്ല് ചര്‍ച്ച ചെയ്ത് പാസാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

Similar Posts