Kerala
Kerala
ടൈറ്റാനിയം കേസില്‍ അന്തിമറിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കണമെന്ന് കോടതി
|24 Dec 2017 6:03 PM GMT
അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചപ്പോഴാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. 4 മാസം സാവകാശം വേണമെന്നായിരുന്നു
ടൈറ്റാനിയം കേസില്‍ അന്തിമറിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കണമെന്ന് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി.അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചപ്പോഴാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. 4 മാസം സാവകാശം വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. 80 കോടി രൂപയുടെ അഴിമതി നടന്നെന്ന പ്രാഥമിക റിപ്പോര്‍ട്ട് നേരത്തെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മന്ത്രിമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്,എ സുജനപാല്‍,മുന്‍ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല എന്നിവരെ പ്രതികളാക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.