Kerala
ആരോഗ്യമന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കെപിസിസിആരോഗ്യമന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കെപിസിസി
Kerala

ആരോഗ്യമന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കെപിസിസി

Subin
|
25 Dec 2017 11:34 PM GMT

പനി ബാധിച്ചുള്ള മരണം 200 കവിഞ്ഞിരിക്കുകയാണ്. ആരോഗ്യവകുപ്പിനുണ്ടായ വീഴ്ചയുടെ ധാര്‍മിക ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്കുണ്ട്...

പനി പ്രതിരോധം പാളുകയും പനി മരണം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കെപിസിസി ഭാരവാഹിയോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിരുദ്ധമായ സമരങ്ങള്‍ ശക്തമാക്കണമെന്നും മദ്യനയത്തിനെതിരായ സമരവുമായി മുന്നോട്ട് പോകുന്നതില്‍ കാര്യമില്ലെന്നും കെ മുരളീധരന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. മൂന്നാര്‍ വിഷയത്തില്‍ വൈസ് പ്രസിഡന്റ് എ കെ മണിക്കെതിരെ യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നു.

പനി ബാധിച്ചുള്ള മരണം 200 കവിഞ്ഞിരിക്കുകയാണ്. ആരോഗ്യവകുപ്പിനുണ്ടായ വീഴ്ചയുടെ ധാര്‍മിക ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്കുണ്ടെന്ന് എം എം ഹസന്‍ പറഞ്ഞു. രാവിലെ നടന്ന കെ പി സിസി ഭാരവാഹി യോഗത്തില്‍ മദ്യനയത്തിനെതിരെ സമരം തുടരുന്നില്‍ ഭിന്ന അഭിപ്രായം ഉയര്‍ന്നു. ഇനി സമരവുമായി മുന്നോട്ട് പോകുന്നതില്‍ കാര്യമില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. മറ്റു ചില നേതാക്കളും സമാനമായ അഭിപ്രായ പ്രകടനം നടത്തി. ശക്തമായ ജനപങ്കാളിത്തമില്ലാതെ സമരവുമായി മുന്നോട്ടുപോയില്ലെങ്കില്‍ കാര്യമില്ലെന്നും മുരളി പറഞ്ഞു. മൂന്നാറില്‍ സബ്കളക്ടറെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെ കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണിയുടെ നിലപാട് പാര്‍ട്ടി നിലപാടല്ലെന്ന് യോഗം വിലയിരുത്തി.

സംസ്ഥാന സര്‍ക്കാര്‍ നയങ്ങളെക്കെതിരെ ജൂലൈ 10ന് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്താനും പാര്‍ട്ടി ഭാരവാഹി യോഗം തീരുമാനിച്ചു.

Related Tags :
Similar Posts