പതിനഞ്ച് കമ്പനികള്‍ക്ക് സ്വന്തം നിലയില്‍ വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന് അനുമതി
|വൈദ്യുതി ബോര്‍ഡിന്റെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. ഇതുമൂലം 150 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് ബോര്‍ഡിന്റെ കണക്ക്. സമീപഭാവിയില്‍ വൈദ്യുതി നിരക്ക് കൂടാനും തീരുമാനം കാരണമാകും.
പതിനഞ്ച് വന്‍കിട കമ്പനികള്‍ക്ക് സ്വന്തം നിലയില്‍ വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന്റെ അനുമതി .വൈദ്യുതി ബോര്‍ഡിന്റെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം.ഇതുമൂലം 150 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് ബോര്‍ഡിന്റെ കണക്ക്. സമീപഭാവിയില്‍ വൈദ്യുതി നിരക്ക് കൂടാനും തീരുമാനം കാരണമാകും.
ഏത് സ്രോതസ്സില്‍ നിന്നും വൈദ്യുതി വാങ്ങാനുള്ള അനുമതിയാണ് 15 വന്‍കിട കമ്പനികള്‍ക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് നല്‍കിയത്. 150 കോടി രൂപയുടെ നഷ്ടം വരുമെന്ന വൈദ്യുതി ബോര്‍ഡിന്റെ കണക്ക് മറികടന്നാണ് കമ്പനികള്‍ക്ക് അനുകൂലമായ തീരുമാനം. സ്വന്തം നിലയില്‍ വൈദ്യുതി വാങ്ങാന്‍ കഴിയുന്ന ഓപ്പണ്‍ അക്സസ് സംവിധാനം 2005-ല്‍ നിലവില്‍ വന്നത്. ഇതുമൂലമുണ്ടാകുന്ന നഷ്ടം തിരിച്ചറിഞ്ഞതിനാല്‍ വൈദ്യുതി ബോര്‍ഡ് ഓപ്പണ്‍ അക്സസ് സംവിധാനത്തിനു വേണ്ടിയുള്ള എതിര്‍പ്പില്ലാ രേഖ ഇത്തവണ നല്‍കിയിരുന്നില്ല.
ഇതിനെതിരെ കമ്പനികള്‍ ഹൈക്കോടതി സമീപിച്ചപ്പോള്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന് തീരുമാനമെടുക്കാമെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. ഒരു വര്‍ഷത്തെ മൊത്തം ഊര്‍ജ്ജ ആവിശ്യകത മുന്‍കൂട്ടികണ്ടാണ് പുറമേ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറില്‍ ബോര്‍ഡ് ഒപ്പ് വെച്ചതാണ് വന്‍ നഷ്ടം ഉണ്ടാകാനുള്ള കാരണം. വന്‍കിട കമ്പനികള്‍ വൈദ്യുതി വാങ്ങാതിരിക്കുമ്പോഴുള്ള നഷ്ടം വൈദ്യുതി നിരക്ക് ഉയര്‍ത്തി പരിഹരിക്കാനേ കഴിയൂവെന്നാണ് വൈദ്യുതി ബോര്‍ഡ് നല്കുന്ന സൂചന.