ഗാന്ധി സന്ദര്‍ശനത്തിന്റെ ഓര്‍മയില്‍ വാസു
|വഴിയെ പിന്നീട് കോഴിക്കോട്ടുകാര്‍ ഗാന്ധി റോഡെന്നു വിളിച്ചു.
1934 ലാണ് മഹാത്മാ ഗാന്ധി കോഴിക്കോട് കടപ്പുറത്ത് പ്രസംഗിച്ചത്. അന്നത്തെ പൊതുയോഗത്തക്കുറിച്ച് ഓര്‍ക്കുകയാണ് സ്വാതന്ത്ര സമര സേനാനി കൂടിയായ ചെറുവണ്ണൂര്‍ പുതിയ പറമ്പത്ത് വാസു. മഹാത്മാ ഗാന്ധി പൊതുയോഗത്തിന് വന്നപ്പോള്‍ വിശ്രമിക്കാന്‍ ഉപയോഗിച്ച മേശ സന്‍മാര്‍ഗ ദര്‍ശിനി വായനാശാലയില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഒരിട വഴിയിലൂടെയായിരുന്നു മഹാത്മാ ഗാന്ധി കോഴിക്കോട് കടപ്പുറത്തേക്ക് നടന്നു പോയത്. ആ വഴിയെ പിന്നീട് കോഴിക്കോട്ടുകാര്‍ ഗാന്ധി റോഡെന്നു വിളിച്ചു. പോകുന്ന വഴിയില്‍ സമദര്‍ശിനി വായനശാലയില്‍ ഗാന്ധിക്ക് സ്വീകരണമുണ്ടായിരുന്നു.
ഇതാണ് രാഷ്ട്രപിതാവ് ഇരുന്ന കാസേരയും മേശയും. രക്ഷാധികാരി എന്‍ കെ ചോയിയാണ് മഹാത്മാ ഗാന്ധിയെ ഹാരമണിയിച്ചത്. ഖദര്‍ നൂല്‍ക്കെട്ടും നൂറ്റൊന്നു രൂപയും നല്‍കി.
വാസുവേട്ടനെപ്പോലെ നിരവധി കുട്ടികള്‍ അന്ന് ഗാന്ധിയെ കാണാനെത്തിയിരുന്നു. പിന്നീട് ദേശീയ സമരത്തിന്റെ ഭാഗമാകാന്‍ പ്രചോദനമാകാനും ഗാന്ധിയുടെ സന്ദര്‍ശനത്തിനു കഴിഞ്ഞു.പക്ഷെ ഇപ്പോള്‍ അവര്‍ ദുഃഖിതരാണ്.
പുതിയ കാലത്ത് ഗാന്ധി ആശയങ്ങള്‍ക്ക് പ്രസക്തി കൂടിവരുന്നു എന്ന് വാസുവേട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിക്കുന്നു. ഇത്തരം സ്മരണകളും സൂക്ഷിപ്പുകളുമാണ് അതിന്‍റെ പ്രചോദനങ്ങള്‍.