പരിസ്ഥിതിക്കായി വികസനം തടയാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി
|പരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പരിസ്ഥിതിക്കായി വികസനം തടയുന്ന അവസ്ഥ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വികസനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പാലിക്കണമെന്നും പിണറായി വിജയന് പറഞ്ഞു. പരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതാവസ്ഥയില്‍ പോകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വികസനത്തിന്റെ പേരില്‍ പരിസ്ഥിതിയെ നശിപ്പിക്കരുത്.
ശുദ്ധജലവും ശുദ്ധവായുവും ഇല്ലാത്ത അവസ്ഥയിലേക്ക് വികസനം മാറിയാല്‍ അപകടമാണെന്നും പിണറായി വിജയന് അഭിപ്രായപ്പെട്ടു. വന്യജീവികള്‍ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്നത് തടയാന്‍ സംവിധാനം കൊണ്ടുവരും. ഖനനം പൊതുഉടമസ്ഥതതയില് വേണമെന്നാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
വനം മന്ത്രി കെ രാജു, കെ മുരളീധരന് എംഎല്‍എ തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഗവര്‍ണര്‍ ജസ്റ്റിസ്. പി സദാശിവം രാജ്ഭവനില്‍ വൃക്ഷത്തൈ നട്ടു.