Kerala
ജിഷയുടെ കൊലപാതകിയെ കണ്ടെത്താന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നുജിഷയുടെ കൊലപാതകിയെ കണ്ടെത്താന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു
Kerala

ജിഷയുടെ കൊലപാതകിയെ കണ്ടെത്താന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു

admin
|
31 Dec 2017 1:38 PM GMT

കഴിഞ്ഞ 9 ദിവസമായി നടക്കുന്ന അന്വേഷണങ്ങളില്‍ ഡിജിപിക്കും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും തൃപ്തിയുണ്ടെങ്കിലും യഥാര്‍ഥ പ്രതികളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വരാത്തത് പ്രതിഷേധങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. 

ജിഷയുടെ കൊലപാതകിയെ കണ്ടെത്താന്‍ വൈകുന്നതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ രാത്രിയില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘത്തിന്‍റെ അവലോകയോഗം നടന്നുവെങ്കിലും പ്രതിയെ കുറിച്ച് യാതൊരു വിവരവും പോലീസ് പുറത്ത് വിട്ടിട്ടില്ല. വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെങ്കിലും പ്രതിയാരെന്ന് പുറത്ത് വിടാത്തത് നാട്ടുകാരുടെ പ്രതിഷേധം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിന്‍റെ യോഗം ചേരുന്നുവെന്ന് അറിഞ്ഞ് നിരവധി നാട്ടുകാരാണ് വൈകിയും കുറുപ്പംപടി പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. പോലീസിനെതിരെ മുദ്രാവാക്യം വിളിച്ച നാട്ടുകാര്‍ പോലീസുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. മൂന്ന് മണിക്കൂര്‍ നേരത്തെ യോഗത്തിന് ശേഷം 11.30 പുറത്ത് വന്ന ഡിജിപി പ്രതിയെ പിടികൂടാന്‍ ‍സമയം എടുക്കുമെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും പറഞ്ഞു.

ഈ പ്രതികരണം നാട്ടുകാരെ കൂടുതല്‍ പ്രകോപിതരാക്കി. കല്ലേറുണ്ടായതോടെ പോലീസ് ലാത്തി വീശി. ഇതിനിടയില്‍ സ്ഥലത്ത് നിന്ന് പുറത്തേക്ക് പോയ എഡിജിപിയുടെ കാറിന് നേരെയും കല്ലേറുണ്ടായി. കഴിഞ്ഞ 9 ദിവസമായി നടക്കുന്ന അന്വേഷണങ്ങളില്‍ ഡിജിപിക്കും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും തൃപ്തിയുണ്ടെങ്കിലും യഥാര്‍ഥ പ്രതികളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വരാത്തത് പ്രതിഷേധങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അന്വേഷണസംഘത്തിലുള്ള 80 പേരും ഡിജിപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകനയോഗത്തില്‍ പങ്കെടുത്തു.

Related Tags :
Similar Posts