Kerala
സ്വാശ്രയ സമരം ഒത്തുതീര്‍പ്പിലെത്താന്‍ സാധ്യതസ്വാശ്രയ സമരം ഒത്തുതീര്‍പ്പിലെത്താന്‍ സാധ്യത
Kerala

സ്വാശ്രയ സമരം ഒത്തുതീര്‍പ്പിലെത്താന്‍ സാധ്യത

Alwyn K Jose
|
4 Jan 2018 6:34 AM GMT

പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സമവായ സാധ്യത ഉരുത്തിരിഞ്ഞത്.

സ്വാശ്രയ സമരത്തില്‍ സമവായത്തിന് സാധ്യത. സ്വാശ്രയ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളുമായുള്ള ചര്‍ച്ചയിലാണ് ധാരണയുണ്ടായത്. നാളെ ചര്‍ച്ച നടന്നേക്കും. പരിയാരം, ക്രൈംബ്രാഞ്ച് അന്വേഷണം എന്നിവയില്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നും സൂചനയുണ്ട്. തീരുമാനമുണ്ടാകുന്നതു വരെ യുഡിഎഫ് സമരം തുടരും.

സ്വാശ്രയ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷം മുന്നോട്ടു വെച്ച ഫോര്‍മുലക്ക് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചതോടെയാണ് സമവായത്തിന് വഴി തെളിഞ്ഞത്. പരിയാരത്ത് ഈ വര്‍ഷത്തെ വിദ്യാര്‍ഥികളുടെ ഫീസിളവ് കൂടി പരിഗണിക്കാമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം നടത്താമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. നാളെ നടക്കുന്ന മന്ത്രിസഭാ യോഗം ഇത് രണ്ടും പരിഗണിക്കും. യുഡിഎഫ് യോഗത്തിന് ശേഷം മുഖ്യമന്ത്രിയെ കാണാനെത്തിയ പ്രതിപക്ഷ നേതാക്കള്‍ മാനേജ്മെന്റുകളായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യം ഉയന്നയിച്ചു. മുഖ്യമന്ത്രി അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. ഈ രണ്ട് കാര്യത്തിലും തീരുമാനമുണ്ടാകുന്നതു വരെ യുഡിഎഫ് സമരം തുടരും. നാളെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനവും നടത്താനും ആറിന് സെക്രട്ടറിയേറ്റ് കലക്ടറേറ്റ് മാര്‍ച്ച് നടത്താനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

Similar Posts