ജിഷയുടെ കൊലപാതകം: നിരവധി പേര് കസ്റ്റഡിയില്‍, പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
|അന്വേഷണം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടും ജിഷയുടെ കൊലപാതകിയെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്.
അന്വേഷണം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടും ജിഷയുടെ കൊലപാതകിയെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. നിരവധി പേര് കസ്റ്റഡിയില്‍ ഉണ്ടെങ്കിലും പ്രതിയെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. അതേസമയം ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ജിഷയുടെ സഹോദരി ദീപയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം മുന്നോട്ട് നീങ്ങുന്നത്. ദീപ വനിതാ കമ്മീഷന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലും ദീപയുടെ മൊബൈലില്‍ നിന്നും ലഭിച്ച ചില നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് അയല്‍വാസിയായ ഒരാളിലേക്കും ഒരു ഇര സംസ്ഥാന തൊഴിലാളിയിലേക്കും അന്വേഷണം നീണ്ടത്. എന്നാല്‍ ഇതിനിടയിലാണ് ശരീരത്തില്‍ കടിയേറ്റ പാടുകളുള്ള ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. ഇതര സംസ്ഥാന തൊഴിലാളിയായ ഇയാള്‍ക്ക് രേഖാചിത്രവുമായി സാമ്യമുണ്ടെന്നാണ് സൂചന. എന്നാല്‍ സാഹചര്യതെളിവുകള്‍
ലഭിക്കാത്തത് അന്വേഷണസംഘത്തിന് തിരിച്ചടിയായിട്ടുണ്ട്. ഇതേതുടര്‍ന്ന് വിശദമായ പരിശോധനകളാണ് ജിഷയുടെ വീടിന്
പരിസരത്ത് അന്വേഷണസംഘം നടത്തിയത്.
പ്രതി സഞ്ചരിച്ച വഴികളിലൂടെ നടന്ന് എസ് പി യതീഷ് ചന്ദ്ര തെളിവുകള്‍ ശേഖരിക്കാന്‍ ശ്രമിച്ചുവെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ല. ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഉള്‍പ്പെടെയുള്ളവ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.