Kerala
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നത്തില്‍ രാഷ്ട്രപതിക്ക് ആശങ്കഅഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നത്തില്‍ രാഷ്ട്രപതിക്ക് ആശങ്ക
Kerala

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നത്തില്‍ രാഷ്ട്രപതിക്ക് ആശങ്ക

Sithara
|
5 Jan 2018 9:24 AM GMT

കോടതികളിലെ മാധ്യമ വിലക്കിന്റെ വിശദാംശങ്ങള്‍ തേടുമെന്ന് രാഷ്ട്രപതി

കേരളത്തില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് വ്യക്തമാക്കിയ രാഷ്ട്രപതി, മാധ്യമ വിലക്കിന്‍റെ വിശദാംശങ്ങള്‍ തേടുമെന്നും അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ചില മാധ്യമ ഉടമകളും പത്രാധിപരും രാഷ്ട്രപതിയെ സന്ദര്‍ശിച്ച് മാധ്യമ വിലക്കിനെതിരെ പരാതി അറിയിച്ചിരുന്നു. ഇവരോടാണ് രാഷ്ട്രപതിയുടെ പ്രതികരണം.

Related Tags :
Similar Posts