മത്സരിക്കാനില്ലെന്ന് പ്രതാപന്;മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പെയ്ത് സുധീരന്
|ഇത്തവണ മത്സരിക്കാനില്ലെന്ന ടി എന്‍ പ്രതാപന്റെ കത്ത് മുന്‍ നിര്‍ത്തി വി എസിനെ പരാമര്‍ശിച്ചാണ് സുധീരന് മുഖ്യമന്ത്രിക്ക് ഒളിയമ്പെയ്തത്.
ഉമ്മന്‍ചാണ്ടിക്ക് ഒളിയമ്പുമായി കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്. ഇത്തവണ മത്സരിക്കാനില്ലെന്ന ടി എന്‍ പ്രതാപന്റെ കത്ത് മുന്‍ നിര്‍ത്തി വി എസിനെ പരാമര്‍ശിച്ചാണ് സുധീരന് മുഖ്യമന്ത്രിക്ക് ഒളിയമ്പെയ്തത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ വി എസിനെ പോലുള്ളവര്‍ വീണ്ടും മത്സരിക്കണമെന്ന വ്യഗ്രത പുലര്‍ത്തുമ്പോള്‍ മത്സരിക്കാനില്ലെന്ന ടി എന്‍ പ്രതാപന്റെ നിലപാട് ധീരമാണെന്ന് വി എം സുധീരന് പറഞ്ഞു.
ടി എന്‍ പ്രതാപന് കെ പി സി സിക്ക് നല്കിയ കത്ത് ഇന്ന് നടന്ന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിലാണ് വി എം സുധീരന് വായിച്ചത്. മൂന്നുതവണ മത്സരിച്ച താന്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കാനായി മാറിനില്ക്കുന്നുവെന്നായിരുന്ന ടി എന്‍ പ്രതാപന്റെ കത്ത്. പ്രതാപന്റെ നിലപാടിനെ സ്വാഗതം ചെയ്ത് വിഎം സുധീരന് നടത്തിയ പ്രസ്താവനയാണ് വിശകലനങ്ങള്‍ക്ക് ഇടയാക്കിയത്. ടി എന്‍ പ്രതാപന്റെ കത്തിനെ സുധീരന് ഗ്രൂപ്പ് പോരിനുള്ള ആയുധമാക്കുന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കുള്ളത്.