Kerala
കളമശ്ശേരിയില്‍ വിജയം ആവര്‍ത്തിക്കാന്‍ ഇബ്രാഹിംകുഞ്ഞ്കളമശ്ശേരിയില്‍ വിജയം ആവര്‍ത്തിക്കാന്‍ ഇബ്രാഹിംകുഞ്ഞ്
Kerala

കളമശ്ശേരിയില്‍ വിജയം ആവര്‍ത്തിക്കാന്‍ ഇബ്രാഹിംകുഞ്ഞ്

admin
|
6 Jan 2018 9:06 AM GMT

കഴിഞ്ഞ തവണ 7789 വോട്ടുകള്‍ക്കാണ് ഇബ്രാഹിം കുഞ്ഞ് വിജയിച്ചത്. എന്നാല്‍ ത‍ദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിയ ഭൂരിപക്ഷവും നേടുകയും ചെയ്ത മണ്ഡലമാണ് കളമശ്ശേരി.

കളമശ്ശേരിയിലെ സൌമ്യനായ പോരാളിയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കളമശ്ശേരിയില്‍ കൊണ്ട് വന്ന വികസനം ഇത്തവണയും വിജയം കൊണ്ട് വരുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ. എന്നാല്‍ അഴിമതിയാരോപണമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഐപി സ്ഥാനാര്‍ത്ഥിക്കെതിരെ ഉന്നയിക്കുന്നത്.

കഴിഞ്ഞ തവണ 7789 വോട്ടുകള്‍ക്കാണ് ഇബ്രാഹിം കുഞ്ഞ് വിജയിച്ചത്. എന്നാല്‍ ത‍ദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിയ ഭൂരിപക്ഷവും നേടുകയും ചെയ്ത മണ്ഡലമാണ് കളമശ്ശേരി. വികസനം തന്നെയാണ് ഇബ്രാഹിം കുഞ്ഞിന്‍റെ പ്രചാരണായുധം.എന്നാല്‍ ഇത്തവണ തന്ത്രങ്ങളൊന്നും വിലപ്പോകില്ലെന്ന് പ്രതിപക്ഷവും പറയുന്നു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി ഗോപകുമാര്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രേമ പിഷാരടി എന്നിവരുടെ സാന്നിദ്ധ്യവും കളമശ്ശേരിയിലെ മത്സരം കടുപ്പിക്കും.

Similar Posts