Kerala
Kerala

ട്രോളിങ് നിരോധ കാലയളവ് 90 ദിവസമാക്കുമെന്ന് മന്ത്രി

Alwyn K Jose
|
6 Jan 2018 12:55 PM GMT

ട്രോളിങ് നിരോധ കാലയളവ് 45 ദിവസത്തില്‍‍ നിന്ന് 90 ദിവസം ആയി ഉയര്‍ത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.

ട്രോളിങ് നിരോധ കാലയളവ് 45 ദിവസത്തില്‍‍ നിന്ന് 90 ദിവസം ആയി ഉയര്‍ത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ ട്രോളിങ് നിരോധംകൊണ്ട് മാത്രം നടക്കില്ലെന്നും ഇതിനായി കെഎംഎഫ്ആര്‍ നിയമത്തില്‍ ഭേദഗതി വേണമെന്നും മന്ത്രി പറഞ്ഞു. വിദേശ ട്രോളറുകള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ ട്രോളിങ് നിരോധനം 90 ദിവസമായി ഉയത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി 5 വര്‍ഷം സമയവും നല്‍കി. എന്നാല്‍ കാലാവധി കഴിയാറായിട്ടും കേരളം 45 ദിവസത്തെ ട്രോളിങ് നിരോധനം മാത്രമാണ് നടപ്പാക്കുന്നത്. ഈ സാഹചര്യത്തിലാണ് 90 ദിവസമായി ട്രോളിങ് നിരോധനം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി പഠനങ്ങള്‍ നടത്താനും തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. കൂടാതെ കെഎംഎഫ്ആര്‍ നിയമത്തില്‍ ഭേദഗതി വരുത്തുമെന്നു മന്ത്രി വ്യക്തമാക്കി. മത്സ്യ കുഞ്ഞുങ്ങളുടെ ഉത്പാദനത്തിലും ഉള്‍നാടന്‍മത്സ്യകൃഷിയിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നിലാണെന്നും ഇത് പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ മത്സ്യസമ്പത്തിനെ സംരക്ഷിക്കാന്‍ വിദേശ ട്രോളറുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Related Tags :
Similar Posts