Kerala
Kerala

വീട് ജപ്തി ചെയ്തതോടെ വഴിയാധാരമായി ദലിത് കുടുംബം

admin
|
7 Jan 2018 9:49 PM GMT

ജില്ലാ സഹകരണ ബാങ്ക് വീട് ജപ്തി ചെയ്തതോടെ കയറിക്കിടക്കാന്‍ ഇടമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഒരു ദളിത് കുടുംബം. കുളപ്പുറം സ്വദേശി വേലായുധന്‍റെ വീടാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജപ്തി ചെയ്തത്

ജില്ലാ സഹകരണ ബാങ്ക് വീട് ജപ്തി ചെയ്തതോടെ കയറിക്കിടക്കാന്‍ ഇടമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഒരു ദളിത് കുടുംബം. കുളപ്പുറം സ്വദേശി വേലായുധന്‍റെ വീടാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജപ്തി ചെയ്തത്. 2006ല്‍ മകളുടെ വിവാഹത്തിനും, വീടുപണിക്കുമയാണ് ഒരുലക്ഷം രൂപ ജില്ലാ സഹകരണ ബാങ്കില്‍നിന്നും വേലായുധന്‍ വായ്പ എടുത്തത്.32000രൂപ തിരിച്ചടച്ചെങ്കിലും ജീവിത പ്രയാസങ്ങള്‍ വായ്പ തിരിച്ചടവിന് വിലങ്ങ് തടിയായി.

ഒരു ലക്ഷം രൂപയുടെ പലിശയും കൂട്ടുപലിശയുമടക്കം രണ്ട് ലക്ഷത്തി അന്‍പത്തിനാലായിരം രൂപ വേലായുധന്‍ അടക്കണമെന്നാണ് ബാങ്ക് പറയുന്നത്.കൂടാതെ ജപ്തി നടപടികള്‍ക്കായി വന്ന ചെലവും വേലായുധന്‍ അടക്കണം.5000രൂപയാണ് ജപ്തിക്കായി വന്ന ഇനത്തില്‍ നല്‍കേണ്ടത്.നിയമപരമായ അറിയിപ്പിനുശേഷം ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി.കക്കൂസും,കുളിമുറിയുമടക്കം സീല്‍ ചെയ്തതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാവാതെ ഇവര്‍ പ്രയാസപെടുകയാണ്.മഴ ശക്തി പ്രാപിച്ചാല്‍ എവിടെ കിടന്നുറങ്ങുമെന്നറിയാതെ പ്രയാസപെടുകയാണ് ഈ കുടുംബം.കൂട്ടുപലിശ ഒഴിവാക്കി നല്‍കിയാല്‍ ഘടുക്കളായി പണമടക്കാന്‍ തയ്യാറാണെന്ന് വേലായുധന്‍ മീഡിയാവണിനോട് പറഞ്ഞു.

Similar Posts