![രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള ഇന്ന് സമാപിക്കും രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള ഇന്ന് സമാപിക്കും](https://www.mediaoneonline.com/h-upload/old_images/1094693-facetoface13jun2016.webp)
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള ഇന്ന് സമാപിക്കും
![](/images/authorplaceholder.jpg?type=1&v=2)
മത്സരവിഭാഗത്തില്‍ 79 ചിത്രങ്ങള്‍ ഉള്‍പ്പെടെ 204 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനെത്തിയത്.
ഒമ്പതാമത് രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വചലച്ചിത്രമേള ഇന്ന് സമാപിക്കും. മത്സരവിഭാഗത്തില്‍ 79 ചിത്രങ്ങള്‍ ഉള്‍പ്പെടെ 204 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനെത്തിയത്.
വൈല്‍ഡ് ലൈഫ് എന്ന ആശയത്തിലൂന്നിയായിരുന്നു ഇത്തവണത്തെ ഡോക്യുമെന്ററി - ഹ്രസ്വചലച്ചിത്രമേള. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു പല ചിത്രങ്ങളും. അവസാന ദിനം 22 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍ പികെ നായരുടെ ജീവിത കഥ പറയുന്ന സെല്ലുലോയിഡ് മാന്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഹോമേജ് വിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രമുഖ സംവിധായകന് ശിവേന്ദ്രസിംഗ് ദുംഗാപൂരാണ് പി കെ നായരുടെ ജീവിതകഥ ചിത്രീകരിച്ചത്.
ഇന്ന് മത്സരവിഭാഗത്തില്‍ നാല് ചിത്രങ്ങളാണുള്ളത്. ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ സിദ്ധാര്‍ത്ഥ് ചൗഹാന്റെ പാപ, തരുണ്‍ ഡുഡേജയുടെ ലിസണര്‍, വേദിക കൃതിയുടെ ഡൊണേറ്റഡ് ലൈഫ്, പുഷ്പ റാവത്തിന്റെ ദ ടേണ്‍ എന്നിവയാണ് പ്രദര്‍ശനത്തിനുള്ളത്.
പ്രശസ്ത സംവിധായകന് അരിബാം ശ്യാം ശര്‍മ്മയുടെ യെല്‍ഹൗ ജെഗോയ് എന്ന ചിത്രവും ഇന്ന് പ്രദര്‍ശനത്തിനുണ്ട്. ഇന്നലെ 19 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുണ്ടായിരുന്നത്.