മലമ്പുഴയിലെ തോല്‍വി: വി എസ് ജോയിയുടെ രാജി ആവശ്യപ്പെട്ട് കെഎസ്‍യു പ്രവര്‍ത്തകര്‍
|മലമ്പുഴയില്‍ വിജയം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇത്ര ദയനീയ തോല്‍വി ആരും പ്രതീക്ഷിച്ചിരുന്നില്ല.
മലമ്പുഴയിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെഎസ്‍യു പ്രസിഡന്റ് വി എസ് ജോയിയുടെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം കെഎസ്‍യു പ്രവര്‍ത്തകര്‍. ബി ജെ പി ക്കും താഴെ മൂന്നാമനായി എത്തിയ ആളിനെ മുന്‍നിര്‍ത്തി കെ എസ് യു പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കഴിയില്ലെന്നാണ് വിമര്‍ശം.
വി എസ് അച്യുതാനന്ദനനെതിരെ മലമ്പുഴ മത്സരിച്ച കെഎസ്‍യു പ്രസിഡന്റ് വി എസ് ജോയി തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു. രണ്ടാമതായി ബി ജെപി എത്തുകയും ചെയ്തു. മലമ്പുഴയില്‍ വിജയം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇത്ര ദയനീയ തോല്‍വി ആരും പ്രതീക്ഷിച്ചിരുന്നില്ല. ബിജെപിയെ പോലും പ്രതിരോധിക്കാന്‍ കഴിയാതിരുന്ന ജോയി സംഘടനയുടെ നേതൃത്വത്തില്‍ തുടരുന്നത് പുനഃരാലോചിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്
ഗ്രൂപ്പ് നേതൃത്വത്തിന്റെ ഭാഗമാണ് ഭാരവാഹികള്‍ ഭൂരിഭാഗവും എന്നതിനാലാണ് പരസ്യമായി ആരും രംഗത്തുവരാത്തതാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. 6 ന് നടക്കുന്ന സംസ്ഥാന കമ്മറ്റിയോഗത്തില്‍ രാജി ആവശ്യം ചര്‍ച്ചയാകുമെന്നാണ് സൂചന.