ആറന്മുള വിമാനത്താവളപദ്ധതി പ്രദേശത്തെ മണ്ണ് ജലശുദ്ധീകരണ പ്ലാന്റിന്
|മൂന്ന് മാസത്തിനുള്ളില്‍ മണ്ണ് നീക്കം പൂര്‍ത്തിയാക്കണം.
ആറന്മുള വിമാനത്താവള പദ്ധതിക്കായി നികത്തിയ വലിയതോടും നീര്‍ച്ചാലുകളും പുനഃസ്ഥാപിക്കുന്ന പണികള്‍ പുനരാരംഭിക്കാന്‍ തീരുമാനമായി. ആദ്യഘട്ടത്തില്‍ നീക്കം ചെയ്യുന്ന മണ്ണ് ജലവിഭവ വകുപ്പിന്റെ ആലപ്പുഴയിലെ ജലശുദ്ധീകരണ പ്ലാന്റിന് നല്‍കാനാണ് ധാരണയായത്. ഇതോടെ മാസങ്ങളായി മുടങ്ങിക്കിടന്ന മണ്ണ് നീക്കം ഈയാഴ്ച തന്നെ പുനരാരംഭിക്കും.
850000 ക്യുബിക് മീറ്റര്‍ മണ്ണാണ് ആറന്മുള പദ്ധതി പ്രദേശത്ത് നികത്തിയ വലിയതോട്ടില്‍ നിന്നും നീര്‍ചാലുകളില്‍ നിന്നുമായി മാറ്റേണ്ടത്. മുന്‍ ഭൂ ഉടമ എബ്രഹാം കാലമണ്ണിലുമായി മണ്ണ് നിക്കാന്‍ ജില്ലാഭരണകൂടം കരാറിലെത്തുകയും പണികള്‍ ആരഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പലവട്ടം മണ്ണുനീക്കം മുടങ്ങിയതോടെയാണ് എബ്രഹാം കലമണ്ണിനെ ഒഴിവാക്കി കെ എസ് ടി പി ക്കോ റെയില്‍വെയ്‌ക്കോ നീക്കം ചെയ്യുന്ന മണ്ണ് നല്‍കാന്‍ ശ്രമം നടന്നത്. എന്നാല്‍ എന്നാല്‍ റെയില്‍വെയും കെഎസ്‍ടിപിയും താല്‍പര്യക്കുറവ് അറിയിച്ചതോടെയാണ് സംസ്ഥാന ജില്ലാവിഭവ വകുപ്പ് ആലപ്പുഴയില്‍ സ്ഥാപിക്കുന്ന ജലശുദ്ധീകരണ പ്ലാന്റിന് മണ്ണ് നല്കാന്‍ തീരുമാനമായത്. 150000 ക്യൂബ്ബിക് മീറ്റര്‍ മണ്ണാണ് ഇതിനായി ആറന്മുളയില്‍ നിന്നും നല്‍കുക.
മൈയിനിങ് ആന്‍ഡ് ജിയോളജി വകുപ്പ് മണ്ണിനുള്ള റോയല്‍റ്റിയും വിലയും നിശ്ചയിച്ചു നല്‍കും. മൂന്ന് മാസത്തിനുള്ളില്‍ മണ്ണ് നീക്കം പൂര്‍ത്തിയാക്കണം. തഹസില്‍ദാരും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും മാറ്റുന്ന മണ്ണിന്റെ അളവും സ്ഥലവും എല്ലാ ദിവസവും പരിശോധിക്കും. ശേഷിക്കുന്ന 700000 ക്യബ്ബിക് മീറ്റര്‍ മണ്ണ് നീക്കുന്ന കാര്യത്തിലും ഉടന്‍ തീരുമനം ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പദ്ധതി പ്രദേശത്ത് മണ്ണിട്ട് നികത്തിയ തോട് പുനഃസ്ഥാപിക്കാന്‍, ഹൈക്കോടതി ഉത്തരവിട്ടിട്ട് രണ്ടു വര്‍ഷങ്ങയെങ്കിലും നടപടി എങ്ങുമെത്തിയിരുന്നില്ല.