മെഡിക്കല്‍ പ്രവേശം കുഴഞ്ഞുമറിഞ്ഞതോടെ ദുരിതത്തിലായത് മിടുക്കരായ ഒരു കൂട്ടം വിദ്യാര്‍ഥികള്‍
|കരാര്‍ ഒപ്പിടാത്ത കോളജുകള്‍ തോന്നിയ പോലെ ഫീസ് ഈടാക്കിയതോടെ ഉപരിപഠനം തന്നെ വഴിമുട്ടിയവരും ഇക്കൂട്ടത്തിലുണ്ട്
ഇത്തവണത്തെ മെഡിക്കല്‍ പ്രവേശം കുഴഞ്ഞുമറിഞ്ഞതോടെ ദുരിതത്തിലായത് മിടുക്കരായ ഒരു പറ്റം വിദ്യാര്‍ഥികളാണ്. കരാര്‍ ഒപ്പിടാത്ത കോളജുകള്‍ തോന്നിയ പോലെ ഫീസ് ഈടാക്കിയതോടെ ഉപരിപഠനം തന്നെ വഴിമുട്ടിയവരും ഇക്കൂട്ടത്തിലുണ്ട്.
സര്‍ക്കാറുമായി കരാര്‍ ഒപ്പിടാതെ ജെയിംസ് കമ്മിറ്റി നിശ്ചയിച്ച ഫീസിനെതിരെ കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ച മെഡിക്കല്‍ കോളജുകളിലേക്ക് നടന്ന സ്പോട് അഡ്മിഷന്‍ മിടുക്കരായ പല വിദ്യാര്‍ഥികള്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന മണിക്കൂറുകള്‍ കൂടിയായിരുന്നു. മണിക്കൂറുകള്‍ യാത്ര ചെയ്ത് അലോട്മെന്റിന് എത്തിയവരില്‍ പലരും നീറ്റില്‍ ഉയര്‍ന്ന റാങ്ക് നേടിയവരായിരുന്നു. പക്ഷെ മാനേജ്മെന്റുകൾ സീറ്റിന് ലക്ഷങ്ങള്‍ വില പറഞ്ഞതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.
ചിലര്‍ ജെയിംസ് കമ്മിറ്റി നിശ്ചയിച്ച ഫീസില്‍ പഠിക്കാമെന്ന പ്രതീക്ഷയില്‍ അപേക്ഷിച്ചവരായിരുന്നു. എംബിബിഎസിന് പഠിക്കാമെന്ന് ആഗ്രഹിച്ചവര്‍ക്ക് ബാക്കിയായത് സങ്കടവും ദുഃഖവും. അതിനിടെ ഫീസ് കുറക്കാനുള്ള ഹരജിയില്‍ കോടതി വിധി കൂടി എതിരായി. വിദ്യാഭ്യാസം കച്ചവടമായതോടെ മെറിറ്റുള്ള പലരുടെയും ഉപരിപഠനം തന്നെയാണ് വഴിമുട്ടിയത്